കേരള ആർടിസി ജീവനക്കാരുടെ പണിമുടക്ക്;നഗരത്തിൽ നിന്നുള്ള സർവീസുകളെയും ഭാഗികമായി ബാധിച്ചു.

ksrtc BUSES

ബെംഗളൂരു: കേരള ആർടിസി ജീവനക്കാരുടെ പണിമുടക്ക് ബാംഗ്ലൂരിൽ നിന്നുള്ള സർവീസുകളെയും ഭാഗികമായി ബാധിച്ചു. കേരളത്തിൽ നിന്ന് ബസ്സുകൾ എത്താതിരുന്നതിനാലാണ് തിരിച്ചുള്ള സർവീസുകൾക്കും തടസ്സം നേരിട്ടത്. ഇന്നലെ അഞ്ച് സർവിസുകൾ മാത്രമാണ് നടത്തിയത്. കോഴിക്കോടിന് മൂന്നു തിരുവനന്തപുരം (മൈസൂർ വഴി) കണ്ണൂർ എന്നിവിടങ്ങളിലേക്ക് ഓരോ സർവീസുകളുമാണ് നടത്തിയത്. എന്നാൽ കർണാടക ആർടിസി കേരളത്തിലേക്കുള്ള സർവീസുകൾ മുടക്കം കൂടാതെ നടത്തി. നേരത്തെ ടിക്കറ്റെടുത്ത യാത്രക്കാരാണ് ജീവനക്കാരുടെ സമരത്തെ തുടർന്ന് സർവീസുകൾ റദ്ദാക്കിയതോടെ വലഞ്ഞത്. കുടുങ്ങിയവരിൽ കൂടുതലും ദീപാവലി അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് തിരിച്ചു വരാൻ മടക്ക…

Read More

രൂക്ഷമായ മഴക്കെടുതി; കേരളത്തിലേക്ക് ബിജെപി കർണ്ണാടകയുടെ കൈത്താങ്ങ്

ബെം​ഗളുരു; മഴക്കെടുതി മൂലം കനത്ത പ്രതിസന്ധിയിലായ കേരളത്തിനും ജനങ്ങൾക്കും അടിയന്തിര ഘട്ടത്തിൽ സഹായവുമായി ബിജെപി കർണ്ണാടക രം​ഗത്തെത്തി. ബിജെപി കർണ്ണാടകയുടെ നേതൃത്വത്തിൽ സമാഹരിച്ച അവശ്യവസ്തുക്കൾ റോഡ് മാർ​ഗമാണ് അയച്ചിരിക്കുന്നത്. ഏറെ നാളുകളായി കനത്ത മഴയും വെള്ളപ്പൊക്കവും, മണ്ണിടിച്ചിലും മറ്റ് നാശനഷ്ടങ്ങളും എല്ലാം നേരിടേണ്ടി വന്ന കേരള മക്കൾക്ക് കൈത്താങ്ങാകുവാനാണ് ബിജെപി കർണ്ണാടക രം​ഗത്തെത്തിയത്. ആവശ്യവസ്തുക്കൾ അടങ്ങിയ ലോറികളുടെ ഫ്ലാ​ഗ് ഓഫ് മന്ത്രി ഡോ. അശ്വന്ഥ് നാരായൺ, എംഎൽഎ സതീഷ് റെഡ്ഡി, പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് നിർമ്മൽ സുരാന എന്നിവർ ചേർന്ന് നിർവഹിച്ചു. എഎൽ…

Read More

കോവിഡ് നിരക്കിൽ ​ഗണ്യമായ കുറവ്; സ്കൂളുകൾ തുറക്കുന്നു

ബെം​ഗളുരു; കോവിഡ് കേസുകളിൽ ​ഗണ്യമായ കുറവ് വന്നതായി ആരോ​ഗ്യ വകുപ്പ്. കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കുറഞ്ഞ സാഹചര്യത്തിൽ സ്കൂളുകൾ തുറക്കാനാണ് ലക്ഷ്യമിടുന്നത്. കുടകിൽ ഉയർന്നിരുന്ന കേസുകളാണ് ഇപ്പോൾ കുറവ് വന്നിരിക്കുന്നത്, ഇതോടെ ഒൻപതാം ക്ലാസ് മുതലുള്ളവർക്ക് നേരിട്ടുള്ള ക്ലാസുകൾ തുടങ്ങാനാണ് തീരുമാനം . ഇവിടെ രോ​ഗ സ്ഥിതീകരണ നിരക്ക് 2 ശതമാനത്തിലും താഴെ എത്തിയതോടെയാണ് സർക്കാർ ഇത്തരമൊരു നടപടിയിലേക്ക് കടക്കുന്നത്. മറ്റു ക്ലാസുകൾ തുടങ്ങി സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം മാത്രമായിരിക്കും എട്ടാം ക്ലാസ് വരെയുള്ളവർക്ക് ക്ലാസുകൾ ക്രമീകരിക്കുകയെന്നും അധികാരികൾ പറഞ്ഞു. സ്കൂളുകൾ തുറക്കുന്നതിന്റെ…

Read More
Click Here to Follow Us