കേരള ആർടിസി ജീവനക്കാരുടെ പണിമുടക്ക്;നഗരത്തിൽ നിന്നുള്ള സർവീസുകളെയും ഭാഗികമായി ബാധിച്ചു.

ksrtc BUSES

ബെംഗളൂരു: കേരള ആർടിസി ജീവനക്കാരുടെ പണിമുടക്ക് ബാംഗ്ലൂരിൽ നിന്നുള്ള സർവീസുകളെയും ഭാഗികമായി ബാധിച്ചു. കേരളത്തിൽ നിന്ന് ബസ്സുകൾ എത്താതിരുന്നതിനാലാണ് തിരിച്ചുള്ള സർവീസുകൾക്കും തടസ്സം നേരിട്ടത്.

ഇന്നലെ അഞ്ച് സർവിസുകൾ മാത്രമാണ് നടത്തിയത്. കോഴിക്കോടിന് മൂന്നു തിരുവനന്തപുരം (മൈസൂർ വഴി) കണ്ണൂർ എന്നിവിടങ്ങളിലേക്ക് ഓരോ സർവീസുകളുമാണ് നടത്തിയത്. എന്നാൽ കർണാടക ആർടിസി കേരളത്തിലേക്കുള്ള സർവീസുകൾ മുടക്കം കൂടാതെ നടത്തി.

  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!

നേരത്തെ ടിക്കറ്റെടുത്ത യാത്രക്കാരാണ് ജീവനക്കാരുടെ സമരത്തെ തുടർന്ന് സർവീസുകൾ റദ്ദാക്കിയതോടെ വലഞ്ഞത്. കുടുങ്ങിയവരിൽ കൂടുതലും ദീപാവലി അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് തിരിച്ചു വരാൻ മടക്ക ടിക്കറ്റ് ബുക്കു ചെയ്തിരുന്നവരാണ്.

കർണാടകാ ആർടിസിയിലും ട്രെയിനുകളിലും ടിക്കറ്റ് നേരത്തെ തീർന്നിരുന്നതിനാൽ പലരുടെയും മടക്കയാത്ര മുടങ്ങിയത്. ഇന്നു മുതൽ സർവീസുകൾ പതിവുപോലെ ആകുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനമോടിക്കാൻ റോഡില്ലേ അതോ സമയമില്ലേ? രാജ്യത്ത് ഏറ്റവും കൂടുതൽ ട്രാഫിക് ബ്ലോക്കുള്ള നഗരമായി ബെംഗളൂരു മാറിയത് എങ്ങനെ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ യാത്രക്കാർ കാത്തിരുന്ന ആ വലിയ മാറ്റം വരുന്നു! പിങ്ക്, ബ്ലൂ ലൈനുകളിൽ വൻ കുതിച്ചുചാട്ടത്തിന് റെയിൽവേ ബോർഡിന്റെ പച്ചക്കൊടി
[masterslider id="10"]

Related posts