രൂക്ഷമായ മഴക്കെടുതി; കേരളത്തിലേക്ക് ബിജെപി കർണ്ണാടകയുടെ കൈത്താങ്ങ്

ബെം​ഗളുരു; മഴക്കെടുതി മൂലം കനത്ത പ്രതിസന്ധിയിലായ കേരളത്തിനും ജനങ്ങൾക്കും അടിയന്തിര ഘട്ടത്തിൽ സഹായവുമായി ബിജെപി കർണ്ണാടക രം​ഗത്തെത്തി.

ബിജെപി കർണ്ണാടകയുടെ നേതൃത്വത്തിൽ സമാഹരിച്ച അവശ്യവസ്തുക്കൾ റോഡ് മാർ​ഗമാണ് അയച്ചിരിക്കുന്നത്. ഏറെ നാളുകളായി കനത്ത മഴയും വെള്ളപ്പൊക്കവും, മണ്ണിടിച്ചിലും മറ്റ് നാശനഷ്ടങ്ങളും എല്ലാം നേരിടേണ്ടി വന്ന കേരള മക്കൾക്ക് കൈത്താങ്ങാകുവാനാണ് ബിജെപി കർണ്ണാടക രം​ഗത്തെത്തിയത്.

  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം

ആവശ്യവസ്തുക്കൾ അടങ്ങിയ ലോറികളുടെ ഫ്ലാ​ഗ് ഓഫ് മന്ത്രി ഡോ. അശ്വന്ഥ് നാരായൺ, എംഎൽഎ സതീഷ് റെഡ്ഡി, പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് നിർമ്മൽ സുരാന എന്നിവർ ചേർന്ന് നിർവഹിച്ചു.

എഎൽ സിവകുമാർ, മഞ്ജുനാഥ, മുനേന്ദ്രകുമാർ, വിജയേന്ദ്ര, യോ​ഗേഷ്, രവി ചന്ദ്രൻ, വിനോദ്, സദാനന്ദൻ, സിനു ജോസഫ് എന്നിവർ നേതൃത്യം നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ കന്നഡ ഭാഷാ നിയമം ലംഘിക്കുന്നു; സർക്കാരിന്റെ മൗനത്തിനെതിരെ വ്യാപക പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുത്ത പണി വാഹനം വഴിയിലുപേക്ഷിച്ച് പോയവർക്ക്; ജൂലൈ 10 മുതൽ മാറ്റും; ബെംഗളൂരുവിൽ നടപടി കടുപ്പിച്ച് അധികൃതർ
[masterslider id="10"]

Related posts