1-5 വരെയുള്ള ക്ലാസുകൾ ആരംഭിച്ചു; മധുരം നൽകി ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ കുരുന്നുകൾ ക്ലാസിലേക്ക്

ബെം​ഗളുരു; സംസ്ഥാനത്ത് ഒന്നര വർഷത്തിന് ശേഷം കുരുന്നുകൾ സ്കൂളിലേക്ക് മടങ്ങിയെത്തി. 2020 മാർച്ചിലാണ് സ്കൂളുകൾ കോവിഡ് പ്രതിസന്ധിയെ തുടർന്ന് അടച്ചത്.

സ്കൂളിലേക്കെത്തിയ വിദ്യാർഥികൾക്ക് പൂച്ചെണ്ടും മധുരവും നൽകി, ഏതാനും സ്കൂളുകളിൽ ബാൻഡ് മേളവും കുരുന്നുകളെ വരവേൽക്കാൻ തയ്യാറാക്കിയിരുന്നു.

മാസ്ക് ധരിച്ച്, സാമൂഹിക അകലം ഉറപ്പാക്കിയാണ് കുട്ടികൾ സ്കൂളിലെത്തിയത്. കൂട്ടുകാരെ ഏറെ നാളുകൾക്ക് ശേഷം കണ്ട കുട്ടികൾ ഏറെ സന്തോഷത്തിലാണ്.

  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത

കൂടാതെ സംസ്ഥാനത്തെ എല്ലാ പ്രൈമറി സ്കൂളുകളിലും ഇതോടെ ക്ലാസുകൾ പുനരാരംഭിച്ചു. സ്വകാര്യ സ്കൂളുകൾ ഭൂരിഭാ​ഗവും ദീപാവലി അവധിക്ക് ശേഷമായിരിയ്ക്കും തുറക്കുക.

നവംബർ 2 മുതൽ കുട്ടികൾക്കായി ഉച്ച ഭക്ഷണവും സ്കൂളിൽ നിന്ന് നൽകാനാണ് തീരുമാനം.

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടകയിൽ 19 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു: ചടങ്ങിൽ നിന്ന് വിട്ടുനിന്ന് സിദ്ധരാമയ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts