സംസ്ഥാനത്തെ മെഡിക്കൽ കോഴ്‌സിന്റെ ഫീസ് വർധിപ്പിക്കണമെന്ന മാനേജ്‌മെന്റുകളുടെ ആവശ്യത്തിൽ തീരുമാനമായില്ല.

ബെംഗളൂരു: സംസ്ഥാനത്തെ മെഡിക്കൽ കോഴ്‌സിന്റെ ഫീസ് വർധിപ്പിക്കണമെന്ന മാനേജ്‌മെന്റുകളുടെ ആവശ്യത്തിൽ തീരുമാനമായില്ല. മെഡിക്കൽ ബിരുദ കോഴ്‌സിന്റെ ഫീസ് 15 ശതമാനം വർധിപ്പിക്കണമെന്നായിരുന്നു കോളേജ് മാനേജ്‌മെന്റുകളുടെ ആവശ്യം.

മെഡിക്കൽ ബിരുദാനന്തര കോഴ്സുകളിലേക്കുള്ള പ്രവേശനനടപടി പൂർത്തിയായശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് സർക്കാർ നിലപാട്. കഴിഞ്ഞവർഷം എം.ബി.ബി.എസ്. ഫീസ് എട്ടുശതമാനം വർധിപ്പിച്ച സാഹചര്യത്തിൽ ഇത്തവണ ഫീസ് വർധന അംഗീകരിക്കാൻ കഴിയില്ലെന്നാണ് സർക്കാർ നിലപാട്.

  സംസ്ഥാനത്ത് ദാരുണ അപകടം: വിനോദയാത്രയ്ക്ക് പോയ 7 ഫുഡ് ഡെലിവറി ജീവനക്കാർ മരിച്ചു

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഇക്കാര്യത്തിൽ ചർച്ച നടന്നിട്ടില്ല. ജൂലായ് ആദ്യവാരത്തോടെ തീരുമാനമെടുക്കാമെന്നാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് കോളേജ് മാനേജ്‌മെന്റുകളെ അറിയിച്ചത്. കഴിഞ്ഞവർഷം പത്തുശതമാനം ഫീസ് വർധന സർക്കാർ അംഗീകരിച്ചെങ്കിലും എട്ടുശതമാനമാണ് നടപ്പാക്കിയത്. അതിനാൽ ഫീസ് വർധന നടപ്പാക്കിയില്ലെങ്കിൽ കോളേജുകൾ പൂട്ടേണ്ടി വരുമെന്നും മാനേജ്‌മെന്റുകൾ പറയുന്നു. സ്വകാര്യ കോളേജുകളിലെ സർക്കാർ ക്വാട്ടയിലെ ഫീസ് വർധിപ്പിക്കണമെന്നാണ് മാനേജ്‌മെന്റുകളുടെ ആവശ്യം.

പി.ജി.കോഴ്‌സുകളുടെ ഫീസ് വർധിപ്പിച്ച സാഹചര്യത്തിൽ ബിരുദകോഴ്‌സുകളുടെ ഫീസും വർധിപ്പിച്ചേക്കും. സർക്കാർ മെഡിക്കൽ കോളേജുകളിലെ പി.ജി. കോഴ്‌സുകളുടെ ഫീസിൽ വൻവർധനയാണ് സർക്കാർ വരുത്തിയത്. ഇത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുഞ്ഞുങ്ങളെ മെഷീനിലിട്ടും വായിൽ ജെറ്റ് സ്പ്രേ അടിച്ചും ക്രൂരത; ബെംഗളൂരു ഐടി പാർക്കിലെ ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് നരകയാതന, അഞ്ചുപേർ കസ്റ്റഡിയിൽ"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സംഭവത്തിന് അഞ്ച് മാസത്തിനിടെ 55 ശതമാനം വർദന
[masterslider id="10"]

Related posts