കഥയിൽ വീണ്ടും ട്വിസ്റ്റ്! ബി.ജെ.പി എംഎൽഎമാരെ അടർത്തിയെടുത്ത് സർക്കാറുണ്ടാക്കാനുള്ള സമാന്തര നീക്കവുമായി സിദ്ധരാമയ്യ?

ബെംഗളൂരു : കർണാടക രാഷ്ട്രീയത്തിലെ ഏറ്റവും ബുദ്ധിമാനും കൗശലക്കാരനുമായ രാഷ്ട്രീയ നേതാവ് ആരാണ് ?ഏറ്റവും ഭാഗ്യവാനായ രാഷ്ട്രീയ നേതാവോ ? എതിർ ചേരിയിലെ അണികൾ പോലും അംഗീകരിച്ച് തരും അത് സിദ്ധരാമയ്യയാണ് എന്ന സത്യം. അല്ലെങ്കിൽ ജെ ഡി എസ് വിട്ട് നിറയെ നേതാക്കളുള്ള കോൺഗ്രസിൽ എത്തി 3 വർഷത്തിനുള്ളിൽ പുതിയ പാർട്ടിയുടെ പ്രതിനിധിയായി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ വേറെ ഏതെങ്കിലും രാഷ്‌ട്രീയ പാർട്ടിക്കാരൻ ഉണ്ടോ ?ആ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യ മന്ത്രി ആവേണ്ട വ്യക്തി ഡോ: ജി പരമേശ്വര തന്റെ സുരക്ഷിതമണ്ഡലത്തിൽ തോൽവി അറിഞ്ഞത് എങ്ങനെ ആയിരിക്കും ?

  മഴ കനത്തു, സഹായികൾ ഓടിയെത്തി; വേദിയിൽ കിച്ച സുദീപ് എടുത്ത നിലപാട് ചർച്ചയാകുന്നു

ഭരണപക്ഷത്തുനിന്ന് എംഎൽഎമാരെ ചാടിച്ച് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തോടെ മുഖ്യമന്ത്രിയാകാൻ കഴിയും എന്ന് യെദിയൂരപ്പ ദിവാസ്വപ്നം കാണുമ്പോൾ തന്നെ, അവരുടെ ഭാഗത്തുള്ള ഏതാനും എം എൽ എ മാരെ ഇളക്കിയെടുത്ത് മുഖ്യമന്ത്രിയാകാനുള്ള ശ്രമം സിദ്ധരാമയ്യ തുടങ്ങിയതായാണ് വാർത്തകൾ.

അതിന്റെ തുടക്കമെന്നോണമാണ് സിദ്ധരാമയ്യയുടെ അടുത്ത അനുയായികളായ ജനപ്രതിനിധികൾ അദ്ദേഹത്തെ മുഖ്യമന്ത്രിയായി കാണാൻ ഇനിയും കഴിയുമെന്ന പ്രത്യാശ കഴിഞ്ഞ ചില ദിവസങ്ങളിൽ പ്രകടിപ്പിച്ചത്.

  സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ 19 ഇന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ

നാടകീയമായ നീക്കങ്ങൾക്ക് പേരുകേട്ട കർണാടകയിലെ രാഷ്ട്രീയത്തിൽ ഇങ്ങനെ സംഭവിച്ചാലും അൽഭുതപ്പെടേണ്ടതില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇലക്ട്രോണിക് സിറ്റിയിൽ മലയാളികളുടെ അഴിഞ്ഞാട്ടം; പാര്‍ക്കിങ് തര്‍ക്കത്തിൽ കണ്ടക്ടറെയും നാട്ടുകാരെയും ആക്രമിച്ച മലയാളികള്‍ പിടിയില്‍
[masterslider id="10"]

Related posts