ബെംഗളൂരു മഴ: രക്ഷാപ്രവർത്തനത്തിന് കൈകോർത്ത് കാബികളും സുരക്ഷാ ജീവനക്കാരും ഡെലിവറി ബോയ്‌സും

ബെംഗളൂരു: നഗരത്തിലെ കനത്ത മഴയിൽ ഒറ്റപ്പെട്ടുപോയ വാഹനമോടിക്കുന്നവരെ രക്ഷിക്കാൻ ചൊവ്വാഴ്‌ച എത്തിയവർ നഗരസഭാ ഉദ്യോഗസ്ഥരോ, ഭരണരംഗത്തെ ഒന്നുമല്ല മറിച്ച് ക്യാബ് ഡ്രൈവർമാർ, സെക്യൂരിറ്റി ഗാർഡുകൾ, ഫുഡ് ഡെലിവറി ഉദ്യോഗസ്ഥർ, മെട്രോ നിർമ്മാണ തൊഴിലാളികൾ എന്നിവരായിരുന്നു രക്ഷാപ്രവർത്തനത്തിന് മുന്നിൽ ഉണ്ടായിരുന്നത്. 7 അടി ഉയരമുള്ള ഒരു തടയണയ്ക്ക് സമീപം നിന്നുകൊണ്ട് അശാന്തമായി വിസിൽ മുഴക്കി, കബീർ ഹുസൈനൊപ്പം മെട്രോ നിർമ്മാണ തൊഴിലാളികളായ ജോയ്നൽ ഉദ്ദീനും വെള്ളപ്പൊക്കമുള്ള റോഡിന്റെ ആഴം കുറഞ്ഞ അറ്റത്തേക്ക് ഇൻകമിംഗ് ട്രാഫിക്കിനെ നയിച്ചു. കൂടാതെ മറ്റ് മൂന്ന് കരാർ സുരക്ഷാ ഗാർഡുകളായ പ്രവാഷ്…

Read More

അമർനാഥ് യാത്ര: കന്നഡക്കാർ സുരക്ഷിതരെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ബെംഗളൂരു: അമർനാഥ് യാത്രയിൽ പങ്കെടുത്ത കന്നഡക്കാർ സുരക്ഷിതരാണെന്നും കന്നഡക്കാരുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഞങ്ങൾ ജമ്മു & കശ്മീർ, കേന്ദ്ര ഗവൺമെന്റുകളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ചീഫ് സെക്രട്ടറി വന്ദിത ശർമ്മ കേന്ദ്ര സർക്കാരുമായി നേരിട്ട് ബന്ധപ്പെടുന്നുണ്ടെന്നും ബൊമ്മൈ പറഞ്ഞു. ഇതുവരെ ലഭിച്ച 370 കർണാടക തീർഥാടകരുടെ വിവരങ്ങൾ എൻഡിആർഎഫ് കൺട്രോൾ റൂമുമായും കശ്മീരിലെ ഡിവിഷണൽ കമ്മീഷണറുടെ ഓഫീസിന് കീഴിലുള്ള ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുമായും മുൻഗണനാക്രമത്തിൽ എന്തെങ്കിലും സഹായം നൽകുന്നതിന്” പങ്കുവെച്ചിട്ടുണ്ടെന്ന് കർണാടക സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കമ്മീഷണർ മനോജ്…

Read More

രൂക്ഷമായ മഴക്കെടുതി; കേരളത്തിലേക്ക് ബിജെപി കർണ്ണാടകയുടെ കൈത്താങ്ങ്

ബെം​ഗളുരു; മഴക്കെടുതി മൂലം കനത്ത പ്രതിസന്ധിയിലായ കേരളത്തിനും ജനങ്ങൾക്കും അടിയന്തിര ഘട്ടത്തിൽ സഹായവുമായി ബിജെപി കർണ്ണാടക രം​ഗത്തെത്തി. ബിജെപി കർണ്ണാടകയുടെ നേതൃത്വത്തിൽ സമാഹരിച്ച അവശ്യവസ്തുക്കൾ റോഡ് മാർ​ഗമാണ് അയച്ചിരിക്കുന്നത്. ഏറെ നാളുകളായി കനത്ത മഴയും വെള്ളപ്പൊക്കവും, മണ്ണിടിച്ചിലും മറ്റ് നാശനഷ്ടങ്ങളും എല്ലാം നേരിടേണ്ടി വന്ന കേരള മക്കൾക്ക് കൈത്താങ്ങാകുവാനാണ് ബിജെപി കർണ്ണാടക രം​ഗത്തെത്തിയത്. ആവശ്യവസ്തുക്കൾ അടങ്ങിയ ലോറികളുടെ ഫ്ലാ​ഗ് ഓഫ് മന്ത്രി ഡോ. അശ്വന്ഥ് നാരായൺ, എംഎൽഎ സതീഷ് റെഡ്ഡി, പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് നിർമ്മൽ സുരാന എന്നിവർ ചേർന്ന് നിർവഹിച്ചു. എഎൽ…

Read More

കോവിഡ് ബാധിച്ചവരെ ആശുപത്രിയിലെത്തിക്കാനെത്തിയ ആരോ​ഗ്യ പ്രവർത്തകർക്ക് നേരെ കടുത്ത ആക്രമണം; ആബുലൻസ് എറിഞ്ഞ് തകർത്തു

ബെം​ഗളുരു; കലബുറ​ഗിയിൽ കോവിഡ് സ്ഥിതീകിരിച്ച 14 പേരെ കൊണ്ടുപോകാനെത്തിയ ആരോ​ഗ്യ പ്രവർത്തകർക്ക് നേരെ കടുത്ത ആക്രമണം,ആക്രമണത്തിൽ ആംബുലൻസിന് കേടുപാടുകൾ സംഭവിച്ചു. രോ​ഗം സ്ഥിതീകരിച്ച കലബുറഗി താണ്ട ഗ്രാമത്തിൽ കോവിഡ് സ്ഥിരീകരിച്ച 14 പേരെ ഗുൽബർഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് മാറ്റാനെത്തിയ ആരോഗ്യപ്രവർത്തകർക്കുനേരെയാണ് ആക്രമണം നടന്നത്. പ്രദേശത്തേക്ക് ആംബുലൻസിലും മറ്റു വാഹനങ്ങളിലുമായി ആരോഗ്യപ്രവർത്തകർ എത്തിയപ്പോഴാണ് പ്രദേശവാസികളുടെ ആക്രമണമുണ്ടായത്. ആരോഗ്യപ്രവർത്തകരെത്തിയപ്പോൾ ഗ്രാമവാസികൾ പ്രതിഷേധവുമായി എത്തി ആക്രമിക്കുികയായിരുന്നു എന്ന് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. ഇതിനിടെ ആംബുലൻസിനും ആരോഗ്യപ്രവർത്തകർ സഞ്ചരിച്ച വാഹനത്തിനുംനേരെ കല്ലെറിഞ്ഞു, വാഹനങ്ങളുടെ ചില്ലുകൾ തകർന്നു. പിന്നീട് കലബുറഗി…

Read More

മദ്യപർ എടിഎം കൗണ്ടർ തകർത്തു

ബെം​ഗളുരു: മദ്യപർ യൂണിയൻ ബാങ്ക് ഒാഫ് ഇന്ത്യയുടെ എടിഎം അടിച്ച് തകർത്തു. സുരക്ഷാ ജീവനക്കാരൻ മദ്യപിച്ചെത്തിയ നാലുപേരെ തടഞ്ഞതാണ് സംഭവത്തിന് കാരണം . ദീപാഞ്ജലി ന​ഗർ മെട്രോ സ്റ്റേഷന് സമീപമാണ് അക്രമം നടന്നത്. അക്രമികളെ സിസിടിവി ദൃശ്യങ്ങളിൽ നി്ന്നും പോലീസ് തിരിച്ചറിഞ്ഞു.

Read More

ബാം​ഗ്ലൂർ ന​ഗരത്തിൽ ഭവനരഹിതർക്ക് കൈത്താങ്ങുമായി ബിബിഎംപി

ബെം​ഗളുരു: ന​ഗരത്തിൽ അലയുന്ന ഭവനരഹിതർക്ക് കൈത്താങ്ങേകാൻ ബിബിഎംപി രം​ഗത്ത്. 20 ഷെൽറ്റർ ഹോംസെങ്കിലും ഒന്നര മാസത്തിനകം പൂർത്തീകരിക്കാനാണ് പദ്ധതി. പാലങ്ങളുടെ താഴെയും, കടത്തിണ്ണകളിലും അന്തിയുറങ്ങേണ്ടിവരുന്ന നൂറുകണക്കിനാളുകൾ പല തരത്തിലുള്ള അപകടത്തിൽ പെട്ട് മരണമടയുന്നത് നിത്യ സംഭവമാണ്. നിലവിൽ ബാം​ഗ്ലൂരുവിൽ 4 അഭയകേന്ദ്രങ്ങൾ മാത്രമാണുള്ളത്. ഭവന രഹിതരുടെ എണ്ണം കൃത്യമായി മനസിലാക്കാൻ ബിബിഎംപി കണക്കെടുപ്പ് നടത്തും

Read More
Click Here to Follow Us