കോവിഡ് ബാധിച്ചവരെ ആശുപത്രിയിലെത്തിക്കാനെത്തിയ ആരോ​ഗ്യ പ്രവർത്തകർക്ക് നേരെ കടുത്ത ആക്രമണം; ആബുലൻസ് എറിഞ്ഞ് തകർത്തു

ബെം​ഗളുരു; കലബുറ​ഗിയിൽ കോവിഡ് സ്ഥിതീകിരിച്ച 14 പേരെ കൊണ്ടുപോകാനെത്തിയ ആരോ​ഗ്യ പ്രവർത്തകർക്ക് നേരെ കടുത്ത ആക്രമണം,ആക്രമണത്തിൽ ആംബുലൻസിന് കേടുപാടുകൾ സംഭവിച്ചു.

രോ​ഗം സ്ഥിതീകരിച്ച കലബുറഗി താണ്ട ഗ്രാമത്തിൽ കോവിഡ് സ്ഥിരീകരിച്ച 14 പേരെ ഗുൽബർഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് മാറ്റാനെത്തിയ ആരോഗ്യപ്രവർത്തകർക്കുനേരെയാണ് ആക്രമണം നടന്നത്.

പ്രദേശത്തേക്ക് ആംബുലൻസിലും മറ്റു വാഹനങ്ങളിലുമായി ആരോഗ്യപ്രവർത്തകർ എത്തിയപ്പോഴാണ് പ്രദേശവാസികളുടെ ആക്രമണമുണ്ടായത്.

  അതിസുരക്ഷാ ജയിലിൽ ജീവപര്യന്തം തടവുകാരൻ പ്രജ്വൽ രേവണ്ണയുടെ പക്കൽനിന്ന് ഫോൺ പിടിച്ചെടുത്തു

ആരോഗ്യപ്രവർത്തകരെത്തിയപ്പോൾ ഗ്രാമവാസികൾ പ്രതിഷേധവുമായി എത്തി ആക്രമിക്കുികയായിരുന്നു എന്ന് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

ഇതിനിടെ ആംബുലൻസിനും ആരോഗ്യപ്രവർത്തകർ സഞ്ചരിച്ച വാഹനത്തിനുംനേരെ കല്ലെറിഞ്ഞു, വാഹനങ്ങളുടെ ചില്ലുകൾ തകർന്നു. പിന്നീട് കലബുറഗി എസ്.പി. അയഡ മാർട്ടിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി പ്രദേശത്തെ സ്ഥിതി ​ഗതികൾ ശാന്തമാക്കിയ ശേഷമാണ് രോ​ഗികളെ ആശുപത്രിയിലേയ്ക്ക് മാറ്റാനായത്.

കോവിഡുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് പ്രദേശവാസികൾക്കിടയിലുണ്ടായ തെറ്റിദ്ധാരണയാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

കോവിഡ് ബാധിച്ചവരെ ആശുപത്രിയിലേക്കു കൊണ്ടുപോകാനാണ് ആരോഗ്യപ്രവർത്തകരെത്തിയതെന്നും എന്നാൽ, പ്രദേശവാസികളെത്തി സംഘർഷമുണ്ടാക്കുകയാ യിരുന്നെന്നും എസ്.പി. അയഡ മാർട്ടിൻ പറഞ്ഞു. കോവിഡ് രൂക്ഷമായ ജില്ലകളിലൊന്നാണ് കലബുറ​ഗി. .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോംസ്റ്റേയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; കൂടെയുണ്ടായ മലയാളി യുവാവ് ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
[masterslider id="10"]

Related posts