ബെംഗളൂരു: ഒരു കാലത്ത് ഈ നഗരം അറിയപ്പെട്ടിരുന്നത് “റിട്ടയേഡ് സിറ്റി ” എന്നായിരുന്നു, വിരമിക്കാൻ ആഗ്രഹിക്കുന്നവർ ,വിരമിച്ചവർ ഏറ്റവും കൂടുതലായി ഈ കുളിർമ നിറഞ്ഞ നഗരമാണ് തങ്ങളുടെ വിശ്രമ ജീവിതത്തിന് തെരഞ്ഞടുത്തിരുന്നത്.
മുതിർന്ന പൗരൻമാർ കൂടുതൽ ഉളള ഈ നഗരത്താൻ അവരുടെ സംരക്ഷണത്തിനായി മൊബൈൽ ആപ് ഇറക്കി ബെംഗളൂരു സിറ്റി പൊലീസ്.
നൈറ്റിങ്ഗേൽ മെഡിക്കൽ ട്രസ്റ്റിന്റെ
സഹകരണത്തോടെ തയാറാക്കിയ “ബെംഗളൂരു എൽഡേർലി പ്രൊട്ടക്ഷൻ’ ആപ് സിറ്റി പൊലീസ് കമ്മിഷണർ ഭാസ്കർ റാവു പുറത്തിറക്കിയത്.
ബെംഗളൂരുവിലെ ജനസംഖ്യയുടെ 20% മുതിർന്ന പൗരന്മാരാണ്, ഇവരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ പൊലീസ് എല്ലാ നടപടിയും സ്വീകരിക്കുമെന്നും
ഭാസ്കർറാവു ചടങ്ങിൽ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് സെമിനാറുകളും എക്സിബിഷനുകളും സംഘടിപ്പിക്കുമെന്നും അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.