ബെംഗളൂരു മഴ: രക്ഷാപ്രവർത്തനത്തിന് കൈകോർത്ത് കാബികളും സുരക്ഷാ ജീവനക്കാരും ഡെലിവറി ബോയ്‌സും

ബെംഗളൂരു: നഗരത്തിലെ കനത്ത മഴയിൽ ഒറ്റപ്പെട്ടുപോയ വാഹനമോടിക്കുന്നവരെ രക്ഷിക്കാൻ ചൊവ്വാഴ്‌ച എത്തിയവർ നഗരസഭാ ഉദ്യോഗസ്ഥരോ, ഭരണരംഗത്തെ ഒന്നുമല്ല മറിച്ച് ക്യാബ് ഡ്രൈവർമാർ, സെക്യൂരിറ്റി ഗാർഡുകൾ, ഫുഡ് ഡെലിവറി ഉദ്യോഗസ്ഥർ, മെട്രോ നിർമ്മാണ തൊഴിലാളികൾ എന്നിവരായിരുന്നു രക്ഷാപ്രവർത്തനത്തിന് മുന്നിൽ ഉണ്ടായിരുന്നത്.

7 അടി ഉയരമുള്ള ഒരു തടയണയ്ക്ക് സമീപം നിന്നുകൊണ്ട് അശാന്തമായി വിസിൽ മുഴക്കി, കബീർ ഹുസൈനൊപ്പം മെട്രോ നിർമ്മാണ തൊഴിലാളികളായ ജോയ്നൽ ഉദ്ദീനും വെള്ളപ്പൊക്കമുള്ള റോഡിന്റെ ആഴം കുറഞ്ഞ അറ്റത്തേക്ക് ഇൻകമിംഗ് ട്രാഫിക്കിനെ നയിച്ചു.

  ബെംഗളൂരു ഇന്ദിരാനഗറിലെ പാർക്കിൽ മരം വീണു; യുവാവിനും യുവതിക്കും ഗുരുതര പരിക്ക്

കൂടാതെ മറ്റ് മൂന്ന് കരാർ സുരക്ഷാ ഗാർഡുകളായ പ്രവാഷ് ബാരിക്, സുജൻ ദാസ്, ധർമ്മേന്ദർ നാഥ് എന്നിവർ വെള്ളപ്പൊക്കത്തിന്റെ മധ്യഭാഗത്തായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അതിലൂടെ യാത്ര ചെയ്തിരുന്ന കാൽനടയാത്രക്കാരെ സഹായിക്കുകയും സൈക്കിളുകൾ ഉയർത്തുകയും വാഹനങ്ങൾ തള്ളുകയും ചെയ്തു, രാവിലെ 9 മുതൽ, പ്രദേശത്ത് വെള്ളം കയറാൻ തുടങ്ങിയത് ഏകദേശം മൂന്ന് മണിക്കൂറിന് ശേഷവും മുട്ടോളം ഡ്രെയിനേജ് വെള്ളത്തിൽ നിന്നുകൊണ്ടാണ് ഇവർ ഇതെല്ലാം ചെയ്തത്.

തന്റെ ഏക വരുമാന മാർഗ്ഗമായ സൊമാറ്റോ ഡെലിവറി പോലും നിർത്തി കൊണ്ട് ഡെലിവറി പങ്കാളിയായ ഹിരണ്ണ ഡികെയും രക്ഷാപ്രവർത്തനത്തിന് കൈകോർത്ത്. തനിക്ക് കുറച്ച് ഓർഡറുകൾ ലഭിച്ചുവെങ്കിലും ഇത് കൂടുതൽ അടിയന്തിരമായതിനാൽ തന്റെ മൊബൈൽ ഓഫാക്കികൊണ്ട് വെള്ളക്കെട്ടിലൂടെ വാഹനമോടിക്കുന്നവരുടെയും നാട്ടുകാരുടെയും യാത്ര സൗകര്യം ഒരുക്കാൻ സഹായിച്ചതായി അദ്ദേഹം പറഞ്ഞു. കമ്പനികൾ കരാറെടുത്ത ക്യാബ് ഡ്രൈവർമാരും രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ രാഷ്ട്രീയ സൗഹൃദ കൂടിക്കാഴ്ച; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്ലൈഓവറുകളിൽ ഇനി ബൈക്കുകൾക്ക് 'നോ എൻട്രി'? വമ്പൻ നീക്കവുമായി ബെംഗളൂരു ട്രാഫിക് പൊലീസ്!
[masterslider id="10"]

Related posts