കോൺഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റർ അക്കൗണ്ടുകൾക്ക് പൂട്ടു വീഴും

ബെംഗളൂരു: കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്ക് താത്‌കാലിക പൂട്ടിടാന്‍ ബെംഗളൂരു കോടതി ഉത്തരവിട്ടു. ആഗോളതലത്തില്‍ തരംഗം സൃഷ്‌ടിച്ച കെജിഎഫ് ചാപ്റ്റര്‍ 2വിന്‍റെ സംഗീതം പകര്‍പ്പവകാശം ലംഘിച്ച്‌ ഉപയോഗിച്ചതിന് എതിരെയാണ് ബെംഗളൂരു വാണിജ്യ കോടതി ട്വിറ്ററിന് നിര്‍ദേശം നല്‍കിയത്. വന്‍ തുക നല്‍കിയാണ് തങ്ങള്‍ കെജിഎഫ്‌ 2വിന്‍റെ പകര്‍പ്പവകാശം വാങ്ങിയതെന്ന് എംആര്‍ടി മ്യൂസിക് കോടതിയെ അറിയിച്ചിരുന്നു.

  ഈ ഭാ​ഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കോണ്‍ഗ്രസിന്‍റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്ക് സ്ഥിരം നിരോധനാജ്ഞ നടപ്പാക്കണമെന്ന ആവശ്യമാണ് എംആര്‍ടി മ്യൂസിക് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍, വാദം പിന്നീട് പരിഗണിക്കുമെന്ന് ജസ്റ്റിസ് ലതാകുമാരി അറിയിച്ചു. കെജിഎഫ് ഗാനങ്ങള്‍ ഭാരത് ജോഡോ യാത്രയുടെ പ്രചാരണങ്ങള്‍ക്ക് ഉപയോഗിച്ചതിന്‍റെ സിഡികള്‍ ഹര്‍ജിക്കാരന്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ‘കെജിഎഫ് 2വിന്‍റെ ഒറിജിനല്‍ സംഗീതം തന്നെയാണ് കോണ്‍ഗ്രസ് ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ ഉപയോഗിച്ചത്. പകര്‍പ്പവകാശ ലംഘനമുണ്ടാവുന്നത് പ്രോത്സാഹിപ്പിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചിപ്സ് പാക്കറ്റിലെ കളിപ്പാട്ടം തൊണ്ടയിൽ കുടുങ്ങി അഞ്ചുവയസ്സുകാരൻ മരിച്ചു
[masterslider id="10"]

Related posts