രാഹുൽ ഗാന്ധിയ്ക്ക് വധഭീഷണി

മധ്യപ്രദേശ്: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മധ്യപ്രദേശിലെത്തിയ രാഹുല്‍ ഗാന്ധിക്കുനേരെ അജ്ഞാതന്റെ വധഭീഷണിക്കത്ത്. ജുനി ഇന്ദോര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഒരു മധുരപലഹാരക്കടയില്‍നിന്നാണ് കത്ത് കണ്ടെത്തിയത്. നഗരത്തില്‍ പലയിടങ്ങളില്‍ ബോംബ് സ്‌ഫോടനങ്ങള്‍ ഉണ്ടാകുമെന്ന് കത്തില്‍ ഭീഷണിയുണ്ട്. മുന്‍ മുഖ്യമന്ത്രി കമല്‍നാഥിനുനേരെ നിറയൊഴിക്കുമെന്നും രാഹുല്‍ ഗാന്ധിയെ വധിക്കുമെന്നും കത്തില്‍ പറയുന്നു. കത്തെഴുതിയ ആളെ കണ്ടെത്താന്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷണം ആരഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇന്ദോറിലെ വിവിധ പോലീസ് സ്‌റ്റേഷന്‍ പരിധികളിലുള്ള എല്ലാ സിസിടിവി ദൃശ്യങ്ങളും പോലീസ് സൂക്ഷമമായി പരിശോധിച്ച്‌ വരികയാണെന്നാണ് പുറത്തുവരുന്ന വിവരം. ആരെങ്കിലും തമാശക്കെഴുതിയ…

Read More

കോൺഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റർ അക്കൗണ്ടുകൾക്ക് പൂട്ടു വീഴും

ബെംഗളൂരു: കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്ക് താത്‌കാലിക പൂട്ടിടാന്‍ ബെംഗളൂരു കോടതി ഉത്തരവിട്ടു. ആഗോളതലത്തില്‍ തരംഗം സൃഷ്‌ടിച്ച കെജിഎഫ് ചാപ്റ്റര്‍ 2വിന്‍റെ സംഗീതം പകര്‍പ്പവകാശം ലംഘിച്ച്‌ ഉപയോഗിച്ചതിന് എതിരെയാണ് ബെംഗളൂരു വാണിജ്യ കോടതി ട്വിറ്ററിന് നിര്‍ദേശം നല്‍കിയത്. വന്‍ തുക നല്‍കിയാണ് തങ്ങള്‍ കെജിഎഫ്‌ 2വിന്‍റെ പകര്‍പ്പവകാശം വാങ്ങിയതെന്ന് എംആര്‍ടി മ്യൂസിക് കോടതിയെ അറിയിച്ചിരുന്നു. കോണ്‍ഗ്രസിന്‍റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്ക് സ്ഥിരം നിരോധനാജ്ഞ നടപ്പാക്കണമെന്ന ആവശ്യമാണ് എംആര്‍ടി മ്യൂസിക് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍, വാദം പിന്നീട് പരിഗണിക്കുമെന്ന്…

Read More

ഭാരത് ജോടോ യാത്ര കർണാടകയിൽ പ്രവേശിക്കുമ്പോൾ ഭരണഘടന സംരക്ഷിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് രാഹുൽ

ബെംഗളൂരു: “ഇന്ത്യയുടെ ഭരണഘടന സംരക്ഷിക്കുന്നതിനായാണ് ഭാരത് ജോഡോ യാത്ര എന്ന് രാഹുൽ. ജനങ്ങളോട് എന്തെങ്കിലും പറയുകയല്ല, അവരുടെ വേദനയും കഷ്ടപ്പാടും കേൾക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം,” കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ച യാത്ര വെള്ളിയാഴ്ച കർണാടക അതിർത്തി ജില്ലയായ ചാമരാജനഗർ ജില്ലയിൽ പ്രവേശിച്ചപ്പോൾ ആവേശകരമായിരുന്നു സ്വീകരണം. കേരളത്തിലും തമിഴ്‌നാട്ടിലും സഞ്ചരിച്ചതിന് ശേഷം ബന്ദിപ്പൂർ കടുവാ സങ്കേതത്തിന് സമീപം മുതിർന്ന കോൺഗ്രസ് നേതാക്കൾ രാഹുലിനെ സ്വീകരിച്ചു. ജീനു കുറുബ, സോളിഗ ആദിവാസികൾ, വീരഗാസെ, ഗൊരവര കുനിത, ഹുലി വേഷ തുടങ്ങിയ നാടോടി കലാകാരന്മാരും നർത്തകരും…

Read More
Click Here to Follow Us