രാഹുൽ ഗാന്ധിയ്ക്ക് വധഭീഷണി

മധ്യപ്രദേശ്: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മധ്യപ്രദേശിലെത്തിയ രാഹുല്‍ ഗാന്ധിക്കുനേരെ അജ്ഞാതന്റെ വധഭീഷണിക്കത്ത്. ജുനി ഇന്ദോര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഒരു മധുരപലഹാരക്കടയില്‍നിന്നാണ് കത്ത് കണ്ടെത്തിയത്.

നഗരത്തില്‍ പലയിടങ്ങളില്‍ ബോംബ് സ്‌ഫോടനങ്ങള്‍ ഉണ്ടാകുമെന്ന് കത്തില്‍ ഭീഷണിയുണ്ട്. മുന്‍ മുഖ്യമന്ത്രി കമല്‍നാഥിനുനേരെ നിറയൊഴിക്കുമെന്നും രാഹുല്‍ ഗാന്ധിയെ വധിക്കുമെന്നും കത്തില്‍ പറയുന്നു.

  ടോൾ പ്ലാസകളില്ല, യാത്ര തികച്ചും സൗജന്യം! പക്ഷേ കാത്തിരിക്കുന്നത് വൻ നികുതി ഭാരം; ബെംഗളൂരുവിൽ വരാൻ പോകുന്ന മാറ്റങ്ങൾ ഇങ്ങനെ

കത്തെഴുതിയ ആളെ കണ്ടെത്താന്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷണം ആരഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇന്ദോറിലെ വിവിധ പോലീസ് സ്‌റ്റേഷന്‍ പരിധികളിലുള്ള എല്ലാ സിസിടിവി ദൃശ്യങ്ങളും പോലീസ് സൂക്ഷമമായി പരിശോധിച്ച്‌ വരികയാണെന്നാണ് പുറത്തുവരുന്ന വിവരം. ആരെങ്കിലും തമാശക്കെഴുതിയ കത്താകാമെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ 'കുടുങ്ങി' ജനങ്ങൾ; വഴിതിരിച്ചുവിട്ട ഇടവഴികളിലും കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്; കടുംവെട്ട് ഇനിയും നീളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts