ശബരിമലയിലേക്ക് ഡിസംബർ മുതൽ സ്പെഷ്യൽ ബസ് സർവീസ് 

ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ് പോർട്ട് കോർപറേഷൻ ശബരിമലയിലേക്ക് ഡിസംബർ ഒന്നു മുതൽ സ്പെഷ്യൽ ബസ് സർവീസ്.

ബെംഗളൂരുവിനും പമ്പയ്ക്കുമിടയിൽ ഒരു രാജഹംസ സർവീസും ഐരാവത് വോൾവോയുമാണ് സർവീസ് നടത്തുക.

ബെംഗളൂരുവിൽ നിന്നുള്ള രാജഹംസ സർവീസ് ദിവസവും ഉച്ചയ്ക്ക് 1.01 ന് ശാന്തിനഗർ ബസ് സ്റ്റാൻഡിൽ നിന്നും പുറപ്പെടും. മൈസൂരു റോഡ് സാറ്റ്ലൈറ്റ് ബസ് സ്റ്റാൻഡിൽ 1.31 എത്തും. അടുത്ത ദിവസം 7.29 ന് പമ്പയിൽ എത്തിച്ചേരും.

  ഹോംസ്റ്റേയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; കൂടെയുണ്ടായ മലയാളി യുവാവ് ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിൽ

ബെംഗളൂരുവിൽ നിന്നുള്ള ഐരാവത് വോൾവോ സർവീസ് ദിവസവും ഉച്ചക്ക് 2.01 ന് ശാന്തിനഗർ ബസ് സ്റ്റാൻഡിൽ നിന്നും പുറപ്പെട്ട് 2.45 ന് സാറ്റ്ലൈറ്റ് ബസ് സ്റ്റാൻഡിൽ എത്തും. അടുത്ത ദിവസം രാവിലെ 6.45 ന് പമ്പയിൽ എത്തും.

യാത്രക്കാർക്ക് മൈസൂരുവിൽ നിന്ന് ടിക്കറ്റ് ബുക്ക്‌ ചെയ്യാവുന്നതാണ്.

രാജഹംസ മൈസൂരുവിൽ എത്തുന്ന സമയം 4.46

ഐരാവത് വോൾവോ മൈസൂരുവിൽ എത്തുന്ന സമയം 5.45

നിലയ്ക്കലിൽ നിന്ന് രാജഹംസ സർവീസ് 5 മണിക്ക് പുറപ്പെട്ട് അടുത്ത ദിവസം ബെംഗളൂരുവിൽ 12 മണിക്ക് എത്തും.

  ബെംഗളൂരു കെ.ആർ സർക്കിളിൽ ബി.എം.ടി.സി ഇ-ബസ് ഓട്ടോയിലിടിച്ച്അപകടം; ഡ്രൈവർ മരിച്ചു

ഐരാവത് വോൾവോ നിലയ്ക്കലിൽ നിന്നും 6.01 ന് പുറപ്പെട്ട് പിറ്റേന്ന് 11 മണിക്ക് ബെംഗളൂരുവിൽ എത്തും.

ബെംഗളൂരു നഗരത്തിലും കർണാടകയിലുടനീളമുള്ള വിവിധ റിസർവേഷൻ കൗണ്ടറുകളിലും അയൽ സംസ്ഥാനങ്ങളിലെ സ്വകാര്യ റിസർവേഷൻ കൗണ്ടറുകളിലും ടിക്കറ്റുകൾ ബുക്ക് ചെയ്യാം. വിശദവിവരങ്ങൾക്ക് https://www.ksrtc.in/ സന്ദർശിക്കുക

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബസ് യാത്രക്കാർ ഇനി 'കേട്ടു പഠിക്കും': ബിഎംടിസി ബസുകളിൽ വരുന്നു വലിയൊരു മാറ്റം!
[masterslider id="10"]

Related posts