ബെംഗളൂരുവിനെ കുറിച്ച് അറിയാതെ മലയാളികൾക്ക് ഓണസദ്യ ഒരുക്കിയപ്പോൾ, ജീവിതത്തിൽ ഏറ്റവും സങ്കടപ്പെട്ട ദിവസം!

ബെംഗളൂരു : ഷെഫ് പിള്ളെ എന്ന സുരേഷ് പിള്ളയെ ഇന്നറിയാത്തവർ മലയാളികളിൽ കുറവാണ്. നാവിലൂടെ രുചിയുടെ “നിർവാണ”ത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ഷെഫ് കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായലിൻ്റ സമീപത്ത് ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് തുടങ്ങി ആയിരക്കണക്കിന് ഡോളർ വിലയുള്ള ഷെഫ് പിള്ളെ എന്ന ബ്രാൻ്റിൻ്റെ പിന്നിലെ രുചിക്കൂട്ടുകളെ കുറിച്ച് പറയുന്ന പരിപാടിയാണ് ഇപ്പോൾ സഫാരി ടീവിയിൽ പ്രക്ഷേപണം ചെയ്യുന്നത്.

ബി.ബി.സിയിലെ മാസ്റ്റർ ഷെഫ് പരിപാടിയിലൂടെ ഒരു മലയാളിയുടെ കൈപ്പുണ്യ ലോകം മുഴുവൻ അറിഞ്ഞതോടെയാണ് സുരേഷ് പിള്ളെയെ മലയാളികൾ ശ്രദ്ധിച്ച് തുടങ്ങിയത്.

തൻ്റെ നാട്ടിലുള്ള ഹോട്ടൽ ജോലി ഉപേക്ഷിച്ച് ബെംഗളൂരു നഗരത്തിൽ ജോലി തേടി വന്ന പിള്ള ആദ്യം സമീപിച്ചത് കോക്കനട്ട് ഗ്രൂവ് എന്ന റെസ്റ്റോറൻ്റിൻ്റെ ഉടമയെ ആയിരുന്നു.

അവിടെ നിന്ന് തുടങ്ങി കണ്ണൂരിൽ നിന്നുള്ള മലയാളിയായ ക്യാപ്റ്റൻ കൃഷ്ണൻ നായരുടെ ഉടമസ്ഥതയിലുള്ള ഓൾഡ് എയർപോർട്ട് റോഡിലെ സപ്ത നക്ഷത്ര ഹോട്ടൽ ആയ ലീല പാലസിലും ജോലി ചെയ്തു.

പിന്നീട് ആദ്യമായി ഒരു കിടിലൻ റെസ്റ്റോറൻ്റ് തുടങ്ങിയപ്പോൾ അതിനും തെരഞ്ഞെടുത്തത് ഈ നഗരത്തെ ആയിരുന്നു.

താൻ ആദ്യമായി തുടങ്ങിയ ഭക്ഷണ ശാല വഴി മലയാളികൾക്ക് വേണ്ടി ഓണ സദ്യ ഒരുക്കിയപ്പോൾ നേരിട്ട വൻ വെല്ലുവിളിയേ കുറിച്ച് ഷെഫ് പിള്ള എന്ന സുരേഷ് പിള്ള സഫാരി’ ടി.വി.ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരമ്പരയിൽ വിവരിക്കുകയാണ്.

റെസ്റ്റോറൻ്റിലെ ഫർണിഷിംഗ് ജോലികൾ എല്ലാം തീർന്നതിന് ബാക്കിയായതിനാൽ ഓണസദ്യ പാർസൽ ആയി നൽകാൻ തീരുമാനിക്കുകയായിരുന്നു.

പ്രതീക്ഷിച്ചതിലും വളരെ കൂടുതൽ ഓർഡറുകൾ ലഭിക്കുകയും സമയത്തിന് ഡെലിവറി നൽകാൻ കഴിയാതെ ഇരിക്കുകയും ചെയ്ത സാഹചര്യത്തെക്കുറിച്ചാണ് ഷെഫ് പിള്ള വിശദീകരിക്കുന്നത്.

http://h4k.d79.myftpupload.com/archives/71311

http://h4k.d79.myftpupload.com/archives/71520

http://h4k.d79.myftpupload.com/archives/71389

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us