ജാമിഅ മസ്ജിദ്, ഹൈക്കോടതിയിൽ പൊതു താല്പര്യ ഹർജി 

ബെംഗളൂരു: ശ്രീരംഗപട്ടണയിലെ ജാമിഅ മസ്ജിദില്‍ അവകാശമുന്നയിച്ച്‌ ബജ്റംഗ്ദളിന്റെ നേതൃത്വത്തില്‍ ഹൈകോടതിയില്‍ പൊതുതാല്‍പര്യ ഹരജി.

മസ്ജിദ് മുമ്പ് ക്ഷേത്രമായിരുന്നുവെന്നതിനുള്ള അടയാളങ്ങള്‍ ഉണ്ടെന്നും പള്ളി ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കണമെന്നുമാണ് ആവശ്യം.

ഗ്യാന്‍വ്യാപി മസ്ജിദിന്‍റെ കാര്യത്തിലെന്നപോലെ ശ്രീരംഗപട്ടണയിലെ ജാമിഅ മസ്ജിദിലും അവകാശം ഉന്നയിച്ച്‌ പ്രശ്നം കോടതി നടപടികളില്‍ കുരുക്കുകയാണ് സംഘ്പരിവാര്‍ ലക്ഷ്യം. ശ്രീരംഗപട്ടണ ജാമിഅ മസ്ജിദില്‍ അവകാശമുന്നയിച്ച്‌ രംഗത്തെത്തിയ തീവ്രഹിന്ദുത്വ സംഘടനകള്‍ വിഷയത്തില്‍ പുതിയ നിയമക്കുരുക്കുകള്‍ ഉണ്ടാക്കുന്നതിന്‍റെ ഭാഗമായാണ് 108 ആളുകളുടെ ഹർജി നല്‍കിയിരിക്കുന്നത്.

  യാത്രക്കാരുടെ മനസ്സ് വായിക്കാൻ നമ്മ മെട്രോ; ട്രാക്കരികിൽ വരാൻ പോകുന്ന ഡിജിറ്റൽ ബോർഡുകൾക്ക് പിന്നിലെ രഹസ്യം!

ഹിന്ദുമത ഗ്രന്ഥങ്ങളില്‍ 108 എന്നതിന് പ്രത്യേക സ്ഥാനമുണ്ടെന്നും ഇതിനാലാണ് അത്രയും ആളുകള്‍ ഹർജി നല്‍കാന്‍ തയാറായതെന്നും ബജ്റംഗ് സേന പ്രസിഡന്‍റ് ബി. മഞ്ജുനാഥ് പറഞ്ഞു.

മസ്ജിദേ അഅല എന്നും അറിയപ്പെടുന്ന ജാമിഅ മസ്ജിദ് ശ്രീരംഗപട്ടണ കോട്ടക്കകത്താണ് ഉള്ളത്. 1786-87 കാലത്ത് മൈസൂരു രാജാവായിരുന്ന ടിപ്പു സുല്‍ത്താനാണ് പള്ളി നിര്‍മിച്ചത്. മദ്റസയും മസ്ജിദുമടങ്ങുന്ന ജാമിഅ മസ്ജിദ് കെട്ടിടത്തിന്‍റെ പരിപാലനം നിര്‍വഹിക്കുന്നത് ആര്‍ക്കിയോളജി വകുപ്പാണ്.

ഹനുമാന്‍ ക്ഷേത്രം തകര്‍ത്താണ് ടിപ്പു സുല്‍ത്താന്‍ ജാമിഅ മസ്ജിദ് നിര്‍മിച്ചതെന്നും ഹൊയ്സാല രാജവംശത്തിന്‍റെ അടയാളങ്ങള്‍ പള്ളിക്കകത്തുണ്ടെന്നുമാണ് തീവ്രഹിന്ദുത്വ സംഘടനകള്‍ അവകാശപ്പെടുന്നത്. അതേസമയം, തീവ്രഹിന്ദുത്വ സംഘടനകളില്‍ നിന്ന് പള്ളി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പള്ളി അധികൃതര്‍ നിരവധി തവണ അധികൃതര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാറ്റിവെക്കുന്ന വിവാഹങ്ങളും മാതൃത്വവും; ബെംഗളൂരുവിൽ അവിവാഹിതരായ യുവതികൾക്കിടയിൽ 'എഗ്ഗ് ഫ്രീസിങ്' നിരക്ക് വർദ്ധിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ഗതാഗതക്കുരുക്കഴിക്കാൻ 11.6 കിലോമീറ്റർ നീളത്തിൽ പുതിയ ഫ്ലൈഓവർ വരുന്നു
[masterslider id="10"]

Related posts