കോൺഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റർ അക്കൗണ്ടുകൾക്ക് പൂട്ടു വീഴും

ബെംഗളൂരു: കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്ക് താത്‌കാലിക പൂട്ടിടാന്‍ ബെംഗളൂരു കോടതി ഉത്തരവിട്ടു. ആഗോളതലത്തില്‍ തരംഗം സൃഷ്‌ടിച്ച കെജിഎഫ് ചാപ്റ്റര്‍ 2വിന്‍റെ സംഗീതം പകര്‍പ്പവകാശം ലംഘിച്ച്‌ ഉപയോഗിച്ചതിന് എതിരെയാണ് ബെംഗളൂരു വാണിജ്യ കോടതി ട്വിറ്ററിന് നിര്‍ദേശം നല്‍കിയത്. വന്‍ തുക നല്‍കിയാണ് തങ്ങള്‍ കെജിഎഫ്‌ 2വിന്‍റെ പകര്‍പ്പവകാശം വാങ്ങിയതെന്ന് എംആര്‍ടി മ്യൂസിക് കോടതിയെ അറിയിച്ചിരുന്നു. കോണ്‍ഗ്രസിന്‍റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്ക് സ്ഥിരം നിരോധനാജ്ഞ നടപ്പാക്കണമെന്ന ആവശ്യമാണ് എംആര്‍ടി മ്യൂസിക് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍, വാദം പിന്നീട് പരിഗണിക്കുമെന്ന്…

Read More