സാനിയയും ഷുഹൈബും വേർപിരിയുന്നു? അഭ്യൂഹങ്ങൾക്ക് തുടക്കമിട്ട് ഇൻസ്റ്റാഗ്രാം പോസ്റ്റ്‌

ന്യൂഡല്‍ഹി: മുന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൂഹൈബ് മാലികും വേര്‍ പിരിയുന്നതായി റിപ്പോർട്ടുകൾ.

അടുത്തിടെ സാനിയ മിര്‍സ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റാണ് ഇരുവരും തമ്മിലുള്ള ബന്ധം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതായുള്ള അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടത്. 2010 ഏപ്രിലിലായിരുന്നു സാനിയയും ഷുഹൈബും വിവാഹിതരായത്. കഴിഞ്ഞ ദിവസമായിരുന്നു സാനിയ മിര്‍സ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടത്. ‘എവിടെയാണ് തകര്‍ന്ന ഹൃദയങ്ങള്‍ പോകുക, അള്ളാഹുവിന്റെ അടുത്തേക്ക്’ എന്നായിരുന്നു സാനിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. അറബിയിലും ഇംഗ്ലീഷിലുമായി പങ്കുവെച്ച പോസ്റ്റ് നിമിഷ നേരങ്ങള്‍ കൊണ്ടാണ് വലിയ ചര്‍ച്ചയായത്.

  ഫ്ലൈഓവറുകളിൽ ഇനി ബൈക്കുകൾക്ക് 'നോ എൻട്രി'? വമ്പൻ നീക്കവുമായി ബെംഗളൂരു ട്രാഫിക് പൊലീസ്!

ഇതോടെ, വിവാഹ ബന്ധം വേര്‍പെടുത്താന്‍ പോകുകയാണെന്ന തരത്തില്‍ നിരവധി പോസ്റ്റുകള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ ആരംഭിച്ചു. സാനിയയ്ക്കെതിരെ പരിഹാസവും സമൂഹമാദ്ധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു. ഇരുവരും തമ്മില്‍ വേര്‍പിരിയുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് അറിയിച്ച്‌ പാക് ക്രിക്കറ്റ് താരങ്ങള്‍ രംഗത്ത് എത്തിയിട്ടുണ്ട്. അതേസമയം വാര്‍ത്തകളോട് ഇതുവരെ ഇരുവരും പ്രതികരിച്ചിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ അത്താഴവിരുന്നിന് വിളിച്ചുവരുത്തി 23-കാരിയെ കഴുത്തറുത്തു കൊന്നു; കാമുകൻ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രണ്ടാം വാരത്തിലും കടുപ്പിച്ച് ജിബിഎ; 58 കിലോമീറ്റർ 182 കാൽനടപ്പാത കൂടി കയ്യേറ്റമുക്തമാക്കി
[masterslider id="10"]

Related posts