ഈദ്ഗാഹ് മൈതാനം പോലീസ് സുരക്ഷയിൽ

ബെംഗളൂരു: ഈദ്ഗാഹ് മൈതാനത്ത് ഗണേശ ചതുർത്ഥി ആഘോഷങ്ങൾ നടത്തരുതെന്ന് സുപ്രീം കോടതി ഉത്തരവിന് പിന്നാലെ പ്രദേശത്ത് പോലീസ് സുരക്ഷ വർധിപ്പിച്ചു.

പ്രശ്നബാധിത മേഖലയിൽ 1,200 പോ ലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചത്. മൈതാനത്തേക്കുള്ള എല്ലാ വഴികളും ബാരിക്കേഡുകൾ ഉപയോഗിച്ച് തടഞ്ഞിരിക്കുകയാണ്. റാപ്പിഡ് ആക്ഷൻ ഫോഴ്സിന്റെ സംഘവും പ്രദേശത്തുണ്ട്.

സുപ്രീം കോടതി വിധി അനുസരിക്കുമെന്നും എന്നാൽ ഭൂമിയുടെ ഉടമസ്ഥതയ്ക്കായി സമരം തുടരുമെന്നും ബെംഗളൂരു സിറ്റി ജാമിഅ മസ്ജിദ് ഇമാം മൗലാന മഖ്സൂദ് ഇമ്രാൻ പറഞ്ഞു.

  ഗഗൻയാൻ ദൗത്യം നിർണായക ഘട്ടത്തിലേക്ക്; പേടകത്തിന്റെ സുരക്ഷാ പരീക്ഷണങ്ങൾ വിജയകരം

സുപ്രീം കോടതിയുടെ ഉത്തരവ് സ്വാഗതം ചെയ്യുന്നു. എന്നാൽ ഭൂമിയുടെ ഉടമസ്ഥതയിലുള്ള പോരാട്ടം തുടരുമെന്നും റംസാനിനും ബക്രീദിനും നമസ്‌കരിക്കുന്നതിനൊപ്പം, മൈതാനം കുട്ടികൾക്ക് കളിക്കാനോ പശുക്കൾക്ക് മേയാനോ ഉള്ളത് പൊതു ഇടമാക്കട്ടെ. ഭൂമിയിൽ മറ്റ് മതപരമായ പ്രവർത്തനങ്ങൾ അനുവദിക്കണമെന്ന അഭിപ്രായം ഞങ്ങൾക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

കോടതി ഉത്തരവ് അനുസരിക്കുമെന്ന് വിശ്വ സനാതൻ പരിഷത്ത് പ്രസിഡന്റ് എസ് ഭാസ്കരൻ വ്യക്തമാക്കി.

  വാങ്ങിയിട്ട പ്ലോട്ട് തിരിഞ്ഞുനോക്കാത്തവരാണോ നിങ്ങൾ? ബെംഗളൂരുവിൽ ഉടമകളെ കാത്തിരിക്കുന്നത് വൻ പണി!"

സമാധാന ചർച്ചയ്ക്ക് വിളിച്ച ബംഗളൂരു സിറ്റി പോലീസ് കമ്മിഷണർ സിഎച്ച്‌ പ്രതാപ് റെഡ്ഡി ഇരു വിഭാഗത്തോടും കോടതി ഉത്തരവ് അനുസരിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ
[masterslider id="10"]

Related posts