ബൊമ്മസാന്ദ്ര മുതൽ ഹൊസൂർ വരെ മെട്രോ റെയിൽ നീട്ടൽ: പദ്ധതിക്ക് കർണാടക അംഗീകാരം നൽകി

ബെംഗളൂരു: ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിഎംസിആർഎൽ) മെട്രോ പദ്ധതി ബൊമ്മസാന്ദ്ര മുതൽ ഹൊസൂർ വരെ 20.5 കിലോമീറ്റർ നീളത്തിൽ നീട്ടാൻ കർണാടക അനുമതി നൽകിയതായി കൃഷ്ണഗിരി എംപി ഡോ. എ ചെല്ലകുമാർ അറിയിച്ചു. പദ്ധതി നടപ്പാക്കാൻ പഠനം നടത്താൻ തമിഴ്‌നാട് സർക്കാരിനോട് കർണാടക ആവശ്യപ്പെട്ടട്ടുണ്ട്. മെയ് 23 ന് ഇത് സംബന്ധിച്ച് ബിഎംആർസിഎൽ ഹൗസിംഗ് ആൻഡ് അർബൻ അഫയേഴ്‌സ് മന്ത്രാലയത്തിന് (എംഒഎച്ച്‌യുഎ) നിർദ്ദേശം അയച്ചതായി ചെല്ലകുമാർ ബുധനാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബിഎംആർസിഎൽ മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടം ആർവി റോഡ്…

Read More

ഹോസ്‌കോട്ടിനെ ഉപഗ്രഹ നഗരമാക്കി മാറ്റാൻ സർക്കാർ പദ്ധതി: മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ബെംഗളൂരു: ഹൊസ്‌കോട്ടിനെ ഒരു ഉപഗ്രഹ നഗരമായി വികസിപ്പിക്കാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ചൊവ്വാഴ്ച പറഞ്ഞു. ബെംഗളൂരുവിൽ നിന്ന് 35 കിലോമീറ്റർ അകലെയാണ് ഹോസ്‌കോട്ട് സ്ഥിതിചെയ്യുന്നത്. ഹോസ്‌കോട്ടിൽ നിരവധി വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത ശേഷം സംസാരിച്ച ബൊമ്മൈ, സാമ്പത്തിക പ്രവർത്തനങ്ങൾക്ക് നഗരത്തിന് വലിയ സാധ്യതകളുണ്ടെന്ന് പറഞ്ഞു. മേഖലയിൽ വ്യവസായവൽക്കരണം, സംഭരണശാലകൾ, കുടിവെള്ളം, വൈദ്യുതി, ഗതാഗത സൗകര്യങ്ങൾ എന്നിവ വികസിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെട്രോയോ സബർബൻ റെയിലോ നീട്ടുന്നത് അടുത്ത ഘട്ടങ്ങളിൽ പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോലാർ, ചിക്കബല്ലാപ്പൂർ, ബെംഗളൂരു റൂറൽ…

Read More

പ്രവാചക നിന്ദ; ഇന്ത്യയില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ട് അല്‍ ഖ്വയ്ദ

ഡൽഹി: ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളിൽ ചാവേർ ആക്രമണം നടത്താൻ പദ്ധതിയിട്ട് ഭീകരവാദ സംഘടനയായ അൽ ഖ്വയ്ദ. ബിജെപി നേതാക്കള്‍ നടത്തിയ നബി വിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ ‘പ്രവാചകന്റെ മഹത്വത്തിനായി പോരാടുന്നതിനായി’ ചാവേര്‍ ആക്രമണം നടത്തുമെന്ന് വ്യക്തമാക്കി ഭീഷണിക്കത്തും ലഭിച്ചു. ദില്ലി, മുംബൈ, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ ആക്രമണം നടത്തുമെന്നാണ് കത്തില്‍ പറയുന്നത്. പ്രവാചകനെ അവഹേളിക്കുന്നവരെ കൊല്ലുമെന്നും പ്രവാചകനെ അപമാനിക്കുന്നവരെ തകര്‍ക്കാന്‍ തങ്ങളുടെ ശരീരത്തിലും കുട്ടികളുടെ ശരീരത്തിലും സ്ഫോടകവസ്തുക്കള്‍ കെട്ടുമെന്നും ഭീഷണി കത്തില്‍ പറയുന്നുണ്ട്. ദില്ലി, മുംബൈ, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെ കാവിഭീകരര്‍ അവരുടെ അന്ത്യത്തിനായി കാത്തിരിക്കാനും…

Read More

വെള്ളക്കെട്ട് രൂക്ഷം; അഴുക്കുചാലുകൾ നവീകരിക്കുവാൻ തീരുമാനം

ബെം​ഗളുരു; ന​ഗരത്തിലെ അഴുക്കുചാലുകൾ നവീകരിക്കാൻ തീരുമാനം, തീരെ ചെറിയ മഴയിൽ പോലും കനത്ത വെള്ളക്കെട്ടാണ് ന​ഗരത്തിൽ പലയിടത്തും രൂപപ്പെടുന്നത്. കൃത്യമായ കണക്കുകളും പദ്ധതികളും അഴുക്കുചാലുകൾ സമയബന്ധിതമായി നവീകരിക്കാൻ തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ കോർപ്പറേഷൻ അധികൃതരെ അറിയിച്ചു. ബെലന്ദൂർ, എച്ച് എസ് ആർ ലേ ഔട്ട് തുടങ്ങിയ സ്ഥലങ്ങളിൽ മുഖ്യമന്ത്രി വീടുകളിൽ നേരിട്ടെത്തി പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു. ഓട നിറഞ്ഞു കഴിഞ്ഞ് വെള്ളം വീടുകളിലേക്ക് കയറുന്നതിനെക്കുറിച്ച് ഒട്ടേറെ പരാതികളാണ് ഇതിനോടകം മുഖ്യമന്ത്രിക്ക് ലഭിയ്ച്ചത്. കനാലുകളിലെ വെള്ളം ഒഴുകി പോകുന്നില്ലെന്നും അത് വൃത്തിയാക്കണമെന്നും ഏറെ കാലമായി പ്രദേശവാസികൾ…

Read More

ബാം​ഗ്ലൂർ ന​ഗരത്തിൽ ഭവനരഹിതർക്ക് കൈത്താങ്ങുമായി ബിബിഎംപി

ബെം​ഗളുരു: ന​ഗരത്തിൽ അലയുന്ന ഭവനരഹിതർക്ക് കൈത്താങ്ങേകാൻ ബിബിഎംപി രം​ഗത്ത്. 20 ഷെൽറ്റർ ഹോംസെങ്കിലും ഒന്നര മാസത്തിനകം പൂർത്തീകരിക്കാനാണ് പദ്ധതി. പാലങ്ങളുടെ താഴെയും, കടത്തിണ്ണകളിലും അന്തിയുറങ്ങേണ്ടിവരുന്ന നൂറുകണക്കിനാളുകൾ പല തരത്തിലുള്ള അപകടത്തിൽ പെട്ട് മരണമടയുന്നത് നിത്യ സംഭവമാണ്. നിലവിൽ ബാം​ഗ്ലൂരുവിൽ 4 അഭയകേന്ദ്രങ്ങൾ മാത്രമാണുള്ളത്. ഭവന രഹിതരുടെ എണ്ണം കൃത്യമായി മനസിലാക്കാൻ ബിബിഎംപി കണക്കെടുപ്പ് നടത്തും

Read More
Click Here to Follow Us