ബോളിവുഡ് നടി സണ്ണി ലിയോണിന്റെ നൃത്തപരിപാടിക്ക് പ്രതിഷേധവുമായി കന്നഡ അനുകൂല സംഘടനകൾ

ബെംഗളൂരു: ബോളിവുഡ് നടി സണ്ണി ലിയോണിന്റെ നൃത്തപരിപാടി നവംബർ മൂന്നിനു നടത്താനിരിക്കുന്ന ഒൗട്ടർ റിങ് റോഡ് മാന്യത ടെക് പാർക്കിനു സമീപത്തെ വൈറ്റ് ഓർക്കിഡ് ഹോട്ടലിൽ തയാറെടുപ്പുകൾ നടക്കുന്നതിനിടെ, പ്രതിഷേധവുമായി കന്നഡ അനുകൂല സംഘടനകൾ. കഴിഞ്ഞ പുതുവർഷ രാവിൽ ഇതേ വേദിയിൽ ‘സണ്ണി നൈറ്റ് ഇൻ ബെംഗളൂരു ന്യൂഇയർ ഈവ് 2018’ എന്ന പേരിൽ നൃത്തപരിപാടി നടത്താൻ തയാറെടുപ്പുകൾ നടത്തിയെങ്കിലും കനത്ത പ്രതിഷേധത്തെ തുടർന്ന് പൊലീസ് ഇടപെട്ട് അനുമതി നിഷേധിച്ചിരുന്നു. സണ്ണി ലിയോണിന് വേദിയൊരുക്കിയാൽ വൻപ്രതിഷേധത്തിന് സർക്കാർ സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് കന്നഡ അനുകൂല സംഘടനകൾ അറിയിച്ചു.

  ഗാന്ധി ബസാറിൽ പാർക്കിംഗ് സമുച്ചയത്തിന്റെ മറവിൽ നടന്നത് വൻ കച്ചവടമോ? ആഡംബര കാറുകൾ നിരന്നതോടെ കരാറുകാരന് നോട്ടീസ്!

സംഗീത സംവിധായകൻ രഘുദീക്ഷിത്തിന്റെ ഗാനമേളയ്ക്കൊപ്പമാണ് സണ്ണി ലിയോൺ മൂന്നു നൃത്തങ്ങൾ അവതരിപ്പിക്കുന്നതെന്ന് ടൈംസ് ക്രിയേഷൻസ് എംഡി ഹരീഷ് പറഞ്ഞു. പൊലീസിന്റെ അനുമതി ലഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വൈറ്റ്ഫീൽഡ്-കന്റോൺമെന്റ് റെയിൽവേ പാത ഇരട്ടിപ്പിക്കൽ അവസാന ഘട്ടത്തിലേക്ക്; യാത്രാക്ലേശത്തിന് ഉടൻ പരിഹാരമാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts