പുതുവർഷ രാവിൽ ബെംഗളൂരു മെട്രോ പ്രവർത്തന സമയം നീട്ടുന്നു: വിശദാംശങ്ങൾ

ബെംഗളൂരു: നഗരത്തിൽ മെട്രോ ജനുവരി ഒന്നിന് പുലർച്ചെ 2 മണി വരെ പ്രവർത്തിക്കുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) ഡിസംബർ 29 വ്യാഴാഴ്ച അറിയിച്ചു. ട്രെയിനുകൾ മുഴുവൻ നെറ്റ്‌വർക്കിലും 15 മിനിറ്റ് ഫ്രീക്വൻസിയിൽ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നത് കൂടാതെ അവസാന ട്രെയിൻ ജനുവരി ഒന്നിന് പുലർച്ചെ 1.35ന് ബൈയപ്പനഹള്ളിയിൽ നിന്ന് പുറപ്പെടും, കെങ്കേരിയിൽ നിന്നുള്ള അവസാന ട്രെയിൻ പുലർച്ചെ 1.25ന് പുറപ്പെടും. അതേസമയം, നാഗസന്ദ്രയിൽ നിന്നുള്ള ട്രെയിൻ പുലർച്ചെ 1.30 നും സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ട്രെയിൻ 1.25 നും പുറപ്പെടും. അവസാന…

Read More

വിദ്യാർത്ഥി ബസ് പാസ്; പുതിയ തീരുമാനം അറിയിച്ച് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ

ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ഡിഗ്രി, പ്രൊഫഷണൽ, ബിരുദാനന്തര കോഴ്‌സുകളിലെ വിദ്യാർത്ഥികളുടെ ബസ് പാസിന്റെ സാധുത നവംബർ വരെ നീട്ടിയിട്ടുണ്ട് എന്ന് അറിയിച്ചു. ഒന്നോ രണ്ടോ മാസത്തേക്ക് നീട്ടുന്നതിന് നിശ്ചയിച്ച തുക വിദ്യാർഥികൾ നൽകണമെന്നും തുടർന്ന് യാത്ര ചെയ്യുമ്പോൾ ബസ് പാസിനൊപ്പം രസീതും കാണിക്കണമെന്നും ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ വ്യക്തമാക്കി.

Read More

വിദ്യാർത്ഥികളുടെ ബസ് പാസ് കാലാവധി നീട്ടി ബിഎംടിസി

ബെംഗളൂരു: ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) സ്‌കൂൾ വിദ്യാർത്ഥികളുടെ ബസ് പാസുകളുടെ കാലാവധി ജൂൺ 30 വരെ നീട്ടി. ടിക്കറ്റ് നിരക്ക് നൽകാനോ പാസ് ഇല്ലങ്കിൽ ബസിൽ നിന്ന് ഇറങ്ങാനോ കണ്ടക്ടർമാർ വിദ്യാർത്ഥികളോട് ആവശ്യപ്പെടുന്നതായി കഴിഞ്ഞ ആഴ്ചകളിൽ, സ്കൂളിൽ പോകുന്ന കുട്ടികളുടെ രക്ഷിതാക്കൾ ബിഎംടിസി ജീവനക്കാരോട് പരാതിപ്പെട്ടിരുന്നു. വിദ്യാർത്ഥികൾ തങ്ങളുടെ ഫീസ് രസീതോ തിരിച്ചറിയൽ കാർഡോ കാണിച്ചിട്ടും കണ്ടക്ടർമാർ വിദ്യാർത്ഥികളോടെ ഈ അനീതി തുടരുന്നതായിട്ടാണ് രക്ഷിതാക്കൾ ആരോപിക്കുന്നത്. ബിഎംടിസി അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ പരാതി സെല്ലിൽ ഇത്തരം രണ്ട് കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളതായി കണ്ടക്ടർമാർ…

Read More

ബൊമ്മസാന്ദ്ര മുതൽ ഹൊസൂർ വരെ മെട്രോ റെയിൽ നീട്ടൽ: പദ്ധതിക്ക് കർണാടക അംഗീകാരം നൽകി

ബെംഗളൂരു: ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിഎംസിആർഎൽ) മെട്രോ പദ്ധതി ബൊമ്മസാന്ദ്ര മുതൽ ഹൊസൂർ വരെ 20.5 കിലോമീറ്റർ നീളത്തിൽ നീട്ടാൻ കർണാടക അനുമതി നൽകിയതായി കൃഷ്ണഗിരി എംപി ഡോ. എ ചെല്ലകുമാർ അറിയിച്ചു. പദ്ധതി നടപ്പാക്കാൻ പഠനം നടത്താൻ തമിഴ്‌നാട് സർക്കാരിനോട് കർണാടക ആവശ്യപ്പെട്ടട്ടുണ്ട്. മെയ് 23 ന് ഇത് സംബന്ധിച്ച് ബിഎംആർസിഎൽ ഹൗസിംഗ് ആൻഡ് അർബൻ അഫയേഴ്‌സ് മന്ത്രാലയത്തിന് (എംഒഎച്ച്‌യുഎ) നിർദ്ദേശം അയച്ചതായി ചെല്ലകുമാർ ബുധനാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബിഎംആർസിഎൽ മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടം ആർവി റോഡ്…

Read More
Click Here to Follow Us