വിദ്യാർത്ഥികളുടെ ബസ് പാസ് കാലാവധി നീട്ടി ബിഎംടിസി

ബെംഗളൂരു: ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) സ്‌കൂൾ വിദ്യാർത്ഥികളുടെ ബസ് പാസുകളുടെ കാലാവധി ജൂൺ 30 വരെ നീട്ടി. ടിക്കറ്റ് നിരക്ക് നൽകാനോ പാസ് ഇല്ലങ്കിൽ ബസിൽ നിന്ന് ഇറങ്ങാനോ കണ്ടക്ടർമാർ വിദ്യാർത്ഥികളോട് ആവശ്യപ്പെടുന്നതായി കഴിഞ്ഞ ആഴ്ചകളിൽ, സ്കൂളിൽ പോകുന്ന കുട്ടികളുടെ രക്ഷിതാക്കൾ ബിഎംടിസി ജീവനക്കാരോട് പരാതിപ്പെട്ടിരുന്നു. വിദ്യാർത്ഥികൾ തങ്ങളുടെ ഫീസ് രസീതോ തിരിച്ചറിയൽ കാർഡോ കാണിച്ചിട്ടും കണ്ടക്ടർമാർ വിദ്യാർത്ഥികളോടെ ഈ അനീതി തുടരുന്നതായിട്ടാണ് രക്ഷിതാക്കൾ ആരോപിക്കുന്നത്.

ബിഎംടിസി അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ പരാതി സെല്ലിൽ ഇത്തരം രണ്ട് കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളതായി കണ്ടക്ടർമാർ സമ്മതിച്ചു. വിദ്യാർത്ഥികളുടെ തിരിച്ചറിയൽ കാർഡുണ്ടെങ്കിൽ അവരെ തടയരുതെന്ന് നോട്ടീസ് പതിച്ചിട്ടുണ്ടെങ്കിലും, ദീർഘകാല അവധി കഴിഞ്ഞ് മടങ്ങിയെത്തിയ ചില കണ്ടക്ടർമാർക്ക് നോട്ടീസ് നഷ്‌ടമായിരിക്കാമെന്ന് ബിഎംടിസി ഉദ്യോഗസ്ഥൻ പറഞ്ഞു.

  ഭാര്യമാർക്ക് ലഹരി നൽകി കൂട്ടബലാത്സംഗം; നഗ്ന ദൃശ്യങ്ങൾ കണ്ട് അവർ ഞെട്ടി! ഇരുണ്ട ലോകത്തെ നടുക്കി ‘ഓപ്പറേഷൻ മെഡൂസ’!

“ഡിപ്പോ മാനേജരെ വിവരമറിയിച്ചിട്ടുണ്ടെന്നും പരാതി ഉയർന്ന ദിവസം ആ റൂട്ടിലെ കണ്ടക്ടർക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും സമാനമായ പ്രശ്‌നങ്ങൾ നേരിടുകയാണെങ്കിൽ, രക്ഷിതാക്കൾക്കോ ​​വിദ്യാർത്ഥികൾക്കോ ​​സെല്ലിൽ പരാതി നൽകുകയും നടപടിയെടുക്കുകയും ചെയ്യുമെന്നാണ് രണ്ട് കേസുകളിലും സ്വീകരിച്ച നടപടിയെക്കുറിച്ച് ഒരു ബിഎംടിസി ഉദ്യോഗസ്ഥൻ പറഞ്ഞത്. അതുകൂടാതെ സ്‌കൂൾ വിദ്യാർത്ഥികളുടെ ബസ് പാസുകളുടെ കാലാവധി ജൂൺ 30 വരെ കാലാവധി നീട്ടിയതായി മുതിർന്ന ബിഎംടിസി ഉദ്യോഗസ്ഥൻ അറിയിച്ചു.

എന്നാൽ ജൂൺ 30 എന്ന തീയതിക്കപ്പുറം ബസ് പാസുകളുടെ കാലാവധി നീട്ടാൻ ഉദ്ദേശിക്കുന്നില്ലന്നും ജൂൺ 30 വരെ സ്കൂൾ വിദ്യാർഥികൾക്ക് മുൻവർഷത്തെ പാസ് ഉപയോഗിച്ച് ബസിൽ കയറാമെന്നും കഴിഞ്ഞ അധ്യയന വർഷത്തിൽ പാസ് എടുക്കാത്ത വിദ്യാർത്ഥികൾക്ക് അവരുടെ നിലവിലെ അധ്യയന വർഷത്തെ ഫീസ് രസീതോ തിരിച്ചറിയൽ കാർഡോ കാണിക്കാമെന്നും അസിസ്റ്റന്റ് ട്രാഫിക് മാനേജർ സുധ സി പറഞ്ഞു.

  ഹോസ്റ്റലുകളും കോർപ്പറേറ്റ് ഓഫീസുകളും ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ്; ബെംഗളൂരുവിൽ ആശങ്കയിയി ആ നിശബ്ദ രോഗവ്യാപനത്തിന്റെ പുതിയ കണക്കുകൾ

വിദ്യാർത്ഥികളുടെ പാസ് അപേക്ഷകൾ ജൂണിനു ശേഷം തത്സമയം ലഭ്യമാകും. ഒരു താൽക്കാലിക തീയതി ഇനിയും നിശ്ചയിച്ചിട്ടില്ല. വിദ്യാർത്ഥികൾക്ക് mybmtc.karnataka.gov.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായും പാസിനായി അപേക്ഷിക്കാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts