പ്രവാചക നിന്ദ; ഇന്ത്യയില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ട് അല്‍ ഖ്വയ്ദ

ഡൽഹി: ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളിൽ ചാവേർ ആക്രമണം നടത്താൻ പദ്ധതിയിട്ട് ഭീകരവാദ സംഘടനയായ അൽ ഖ്വയ്ദ. ബിജെപി നേതാക്കള്‍ നടത്തിയ നബി വിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ ‘പ്രവാചകന്റെ മഹത്വത്തിനായി പോരാടുന്നതിനായി’ ചാവേര്‍ ആക്രമണം നടത്തുമെന്ന് വ്യക്തമാക്കി ഭീഷണിക്കത്തും ലഭിച്ചു.

ദില്ലി, മുംബൈ, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ ആക്രമണം നടത്തുമെന്നാണ് കത്തില്‍ പറയുന്നത്. പ്രവാചകനെ അവഹേളിക്കുന്നവരെ കൊല്ലുമെന്നും പ്രവാചകനെ അപമാനിക്കുന്നവരെ തകര്‍ക്കാന്‍ തങ്ങളുടെ ശരീരത്തിലും കുട്ടികളുടെ ശരീരത്തിലും സ്ഫോടകവസ്തുക്കള്‍ കെട്ടുമെന്നും ഭീഷണി കത്തില്‍ പറയുന്നുണ്ട്.

  സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ കന്നഡ ഭാഷാ നിയമം ലംഘിക്കുന്നു; സർക്കാരിന്റെ മൗനത്തിനെതിരെ വ്യാപക പ്രതിഷേധം

ദില്ലി, മുംബൈ, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെ കാവിഭീകരര്‍ അവരുടെ അന്ത്യത്തിനായി കാത്തിരിക്കാനും സന്ദേശം മുന്നറിയിപ്പ് നല്‍കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തെരുവുനായ ശല്യത്തിന് പരിഹാരം; ബെംഗളൂരുവിൽ 2,600 നായകൾക്കായി പുത്തൻ പുനരധിവാസ കേന്ദ്രങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts