കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ വീടിനുമുൻപിൽ ജീവനൊടുക്കാൻ ശ്രമിച്ച് ആരാധകൻ

ബെംഗളൂരു : കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ വീട്ടിൽ കടക്കാൻ അനുവദിക്കാത്തതിന് അദ്ദേഹത്തിന്റെ ആരാധകൻ ജീവനൊടുക്കാൻ ശ്രമിച്ചു. മണ്ഡ്യ കെ.ആർ. പുരം സ്വദേശി മഹാദവ (46)ആണ് കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്.

കുമാരസ്വാമിയെ കാണമെന്നാവശ്യപ്പെട്ട് ബെംഗളൂരുവിലെ വസതിക്കുമുൻപിലെത്തിയതായിരുന്നു ഇയാളെന്ന് സുരക്ഷാ ഉദ്യേഗസ്ഥൻ പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.

  ബസവരാജ് ഹൊറട്ടി സ്പീക്കർ സ്ഥാനം രാജിവച്ചു

മദ്യലഹരിയിലായിരുന്നു ഇയാളെന്നും പറഞ്ഞു. മന്ത്രി സ്ഥലത്തില്ലെന്നു പറഞ്ഞ് ഉദ്യോഗസ്ഥർ ഇയാളെ മടക്കി. കുറച്ചുകഴിഞ്ഞ് വീണ്ടും ഇയാളെത്തി. അപ്പോഴും സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു.

തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ പാഠം പഠിപ്പിക്കുമെന്ന് പറഞ്ഞ് കൈയിലുണ്ടായിരുന്ന ബ്ലേഡെടുത്ത് ഇടതു കൈയുടെ ഞരമ്പ് മുറിക്കുകയായിരുന്നെന്നും പരാതിയിൽ വ്യക്തമാക്കി.

ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾ അപകടനില തരണം ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. ജെ.പി. നഗർ പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എൽപിജി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്: ഓഗസ്റ്റ് 15-ന് ശേഷം ഇത് പൂർത്തിയാക്കിയില്ലെങ്കിൽ കണക്ഷൻ തടസ്സപ്പെടും
[masterslider id="10"]

Related posts