കൗൺസിൽ തെരഞ്ഞെടുപ്പ്: മൈസൂരു സന്ദർശിക്കാൻ ഒരുങ്ങി മുഖ്യമന്ത്രി

ബെംഗളൂരു: കൗൺസിൽ തെരഞ്ഞെടുപ്പിൽ തങ്ങളുടെ സ്ഥാനാർത്ഥികൾക്ക് വോട്ട് തേടി ബിജെപി, കോൺഗ്രസ്, ജെഡി(എസ്) എന്നീ മൂന്ന് പ്രധാന പാർട്ടികളുടെയും മുൻനിര നേതാക്കൾ പ്രചാരണം ശക്തമാക്കി. മുൻ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യയും എച്ച്‌ഡി കുമാരസ്വാമിയും തങ്ങളുടെ പാർട്ടി സ്ഥാനാർത്ഥികൾക്കായി വോട്ട് തേടി നഗരത്തിലിറങ്ങുമ്പോൾ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഇന്ന് (ജൂൺ 8) മൈസൂരിലെത്തും.

രാവിലെ 9.30ന് ഹെലികോപ്റ്ററിൽ ബെംഗളൂരുവിലെ എച്ച്എഎൽ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന അദ്ദേഹം 10.20ന് മണ്ടക്കല്ലിലെ മൈസൂർ വിമാനത്താവളത്തിൽ ഇറങ്ങും. ബിജെപി സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ മുഖ്യമന്ത്രിയും പങ്കെടുക്കും. ആദ്യം രാവിലെ 11 മുതൽ 12 വരെ ഹോട്ടൽ ലളിത മഹൽ പാലസിൽ ഡിവിഷൻ പാർട്ടി നേതാക്കളുടെ യോഗത്തിലും പിന്നീട് 12.15 മുതൽ 1.45 വരെ രാമാനുജ റോഡിലെ രാജേന്ദ്ര കലാമന്ദിരത്തിൽ നടക്കുന്ന വോട്ടർമാരുടെ യോഗത്തിലും അദ്ദേഹം പങ്കെടുക്കും.

  യാത്രാക്ലേശത്തിന് ആശ്വാസമാകും; നമ്മ മെട്രോ ഗ്രീൻ ലൈനിൽ പുതിയ നീക്കം

ശ്രീ ശിവരാത്രി ദേശികേന്ദ്ര സ്വാമിജിക്കൊപ്പം ഉച്ചഭക്ഷണത്തിനായി മുഖ്യമന്ത്രി 1.50ന് സുത്തൂർ മഠം സന്ദർശിക്കും. തുടർന്ന് ബസവരാജ് ബൊമ്മൈ 2.30ന് ബെംഗളൂരുവിലേക്ക് മടങ്ങും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ പ്രകാശ് രാജിന് ജാമ്യമില്ലാ വാറന്റ്, വെട്ടിലായി പൊലീസും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അതിസുരക്ഷാ ജയിലിൽ ജീവപര്യന്തം തടവുകാരൻ പ്രജ്വൽ രേവണ്ണയുടെ പക്കൽനിന്ന് ഫോൺ പിടിച്ചെടുത്തു
[masterslider id="10"]

Related posts