തെരഞ്ഞെടുപ്പിന് മുൻപ് 6 ദിവസം, 22 റാലികൾ സംസ്ഥാനത്ത് പ്രധാനമന്ത്രിയെത്തുന്നു 

ബെംഗളൂരു:അടുത്തയാഴ്ച്ച ദ്വിദിന സന്ദര്‍ശനത്തിന് പ്രധാനമന്ത്രി വീണ്ടും സംസ്ഥാനത്തെത്തും. ചിത്രദുര്‍ഗ, വിജയനഗര, സിന്ധാനൂര്‍, കലബുര്‍ഗി, എന്നിവിടങ്ങളില്‍ മെയ് രണ്ടിനാണ് മോദി പൊതുയോഗങ്ങളില്‍ പങ്കെടുക്കുക. മൂഡബിദ്രി, കാര്‍വാര്‍, കിട്ടൂര്‍ എന്നിവിടങ്ങളിൽ മെയ് മൂന്നിനുള്ള പ്രചാരണ പരിപാടികളിലും പങ്കെടുക്കും. ചിത്താപൂര്‍, നഞ്ചന്‍ഗുണ്ട്, തുമകുരു റൂറല്‍, ബെംഗളൂരു സൗത്ത്, എന്നിവിടങ്ങളില്‍ മെയ് ആറിന് പ്രചാരണത്തിനായി മോദി എത്തും. മെയ് ഏഴിനും മോദിയുടെ പ്രചാരണം ഉണ്ടാവും. അവസാന ദിന പ്രചാരണത്തിന് മുമ്പുള്ള ദിനമാണിത്. ബദാമി, ഹാവേരി, ശിവമോഗ റൂറല്‍, ബെംഗളൂരു സെന്‍ട്രല്‍ എന്നിവിടങ്ങളില്‍ മോദിയുടെ പ്രചാരണമുണ്ടാകും.

Read More

മാംസം കഴിച്ചശേഷം ക്ഷേത്ര ദർശനം, മന്ത്രിയും എം.എൽ.എ യും വിവാദത്തിൽ

ബെംഗളൂരു: മാംസാഹാരം കഴിച്ചശേഷം ഗോവ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ പ്രമോദ് സാവന്തും ക്ഷേത്രദര്‍ശനം നടത്തിയെന്ന ആരോപണവുമായി ഉഡുപ്പി ബ്ലോക് കോണ്‍ഗ്രസ് പ്രസിഡന്റ് രമേശ് കാഞ്ചന്‍ രംഗത്ത്. എംഎല്‍എ രഘുപതി ഭട്ടുമായി ഒരുമിച്ചിരുന്ന് മാസംഭക്ഷണം കഴിച്ചശേഷം സാവന്ത് കൃഷ്ണക്ഷേത്രം സന്ദര്‍ശിച്ചുവെന്നാണ് ആരോപണം. എംഎല്‍എക്കെതിരേയും ആരോപണമുണ്ട്. ഇക്കാര്യത്തില്‍ നിശ്ശബ്ദത പാലിക്കുന്ന ബിജെപിയുടെ ഇരട്ടത്താപ്പിനെയും കാഞ്ചന്‍ വിമര്‍ശിച്ചു. തങ്ങളുടെ പാര്‍ട്ടിക്കാര്‍ക്ക് വേണമെങ്കില്‍ മല്‍സ്യവും മാംസവും കഴിച്ചശേഷം ക്ഷേത്രസന്ദര്‍ശനമാവാമെന്നാണ് ബിജെപി കരുതുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. മാംസം കഴിച്ച്‌ ക്ഷേത്ര സന്ദര്‍ശനം നടത്തിയെന്ന് മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരേ ബിജെപി ആരോപണം ഉന്നയിച്ചതിനെക്കുറിച്ചും രമേഷ്…

Read More

ഇന്ന് മുതൽ മഴക്കെടുതി ബാധിച്ച ജില്ലകൾ സന്ദർശിക്കാൻ ഒരുങ്ങി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ബെംഗളൂരു: കർണാടകയിൽ മഴ തുടരുന്ന സാഹചര്യത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി ദക്ഷിണ കന്നഡ, കുടക്, ഉഡുപ്പി, ഉത്തര കന്നഡ എന്നീ ജില്ലകളിൽ നാളെ മുതൽ പര്യടനം നടത്തുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. ഈ ജില്ലകളിൽ സംഭവിച്ച നഷ്ടം മനസ്സിലാക്കാനും കൃത്യമായ തീരുമാനങ്ങളെടുക്കാനുമാണ് തന്റെ പര്യടനം ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി ബൊമ്മൈ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ 10 ദിവസമായി തീരദേശ ജില്ലകളിലും മലനാട് മേഖലയിലും നിർത്താതെ പെയ്യുന്ന മഴയാണ് കണ്ടതെന്നും ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കുന്നതിനുമായി ബന്ധപ്പെട്ട ഡിസിമാരുമായി ഇതിനകം സംസാരിച്ചിട്ടുണ്ടെന്നും മഴ…

Read More

പ്രധാനമന്ത്രി മോദിയുടെ ബെംഗളൂരു സന്ദർശനം; കുഴികൾ നികത്തുന്നതിന് ചെലവഴിച്ചത് 23 കോടിയോളം രൂപ 

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ന​ഗര സന്ദർശനത്തിന് മുന്നോടിയായി കുഴികൾ നികത്തുന്നതിൽ കാലതാമസം നേരിടുന്ന ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) 23 കോടി രൂപ ചെലവഴിച്ച് 14 കിലോമീറ്റർ റോഡ് അസ്ഫാൽ ചെയ്തു. കെങ്കേരി മുതൽ കൊമ്മഘട്ട (7 കി.മീ), മൈസൂരു റോഡ് (0.15 കി.മീ), ഹെബ്ബാൾ മേൽപ്പാലത്തിനു ശേഷമുള്ള (2.4 കി.മീ), തുമകുരു റോഡ് (0.90 കി.മീ), ബെംഗളൂരു സർവകലാശാല കാമ്പസിലെ റോഡുകൾ (3.6 കി.മീ) എന്നിവയാണ് വികസിപ്പിച്ചത്. മീഡിയൻ നന്നാക്കാനും തെരുവ് വിളക്കുകൾ ശരിയാക്കാനും റോഡുകൾക്കും കെർബുകൾക്കും പെയിന്റ് ചെയ്യാനും…

Read More

ജയിൽപുള്ളിയായ മകനെ  കാണാൻ അമ്മ എത്തിയത് ലഹരി മരുന്നുമായി

ബെംഗളൂരു: പിടിച്ചു പറി കേസില്‍ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായ മകനെ കാണാന്‍ അമ്മ എത്തിയത് ലഹരിമരുന്നമായി. അഞ്ചുലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയില്‍ലുമായാണ് മുഹമ്മദ് ബിലാല്‍ എന്ന മകനെ കാണാന്‍ അമ്മ ജയിലിൽ എത്തിയത്. സംഭവത്തില്‍ ശിക്കാരിപാളയ സ്വദേശിനി പ്രവീണ്‍ താജ് അറസ്റ്റിലായി. പിടിച്ചുപറിക്കേസില്‍ ജയിലിലുള്ള മുഹമ്മദ് ബിലാലിനാണ് അമ്മ ഹാഷിഷ് ഓയില്‍ എത്തിച്ചു നല്‍കിയത്. മകന് വസ്ത്രങ്ങള്‍ കൊണ്ടുവന്ന സഞ്ചിയിലായിരുന്നു ലഹരിമരുന്ന്. പോലീസ് ഇത് പിടിച്ചതിന് പിന്നാലെ മകന് വസ്ത്രങ്ങള്‍ കൊണ്ടുവന്ന സഞ്ചിയില്‍ ലഹരിമരുന്നുള്ള കാര്യം അറിയില്ലായിരുന്നുവെന്നും മകന്റെ സുഹൃത്തുക്കള്‍…

Read More

കൗൺസിൽ തെരഞ്ഞെടുപ്പ്: മൈസൂരു സന്ദർശിക്കാൻ ഒരുങ്ങി മുഖ്യമന്ത്രി

ബെംഗളൂരു: കൗൺസിൽ തെരഞ്ഞെടുപ്പിൽ തങ്ങളുടെ സ്ഥാനാർത്ഥികൾക്ക് വോട്ട് തേടി ബിജെപി, കോൺഗ്രസ്, ജെഡി(എസ്) എന്നീ മൂന്ന് പ്രധാന പാർട്ടികളുടെയും മുൻനിര നേതാക്കൾ പ്രചാരണം ശക്തമാക്കി. മുൻ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യയും എച്ച്‌ഡി കുമാരസ്വാമിയും തങ്ങളുടെ പാർട്ടി സ്ഥാനാർത്ഥികൾക്കായി വോട്ട് തേടി നഗരത്തിലിറങ്ങുമ്പോൾ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഇന്ന് (ജൂൺ 8) മൈസൂരിലെത്തും. രാവിലെ 9.30ന് ഹെലികോപ്റ്ററിൽ ബെംഗളൂരുവിലെ എച്ച്എഎൽ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന അദ്ദേഹം 10.20ന് മണ്ടക്കല്ലിലെ മൈസൂർ വിമാനത്താവളത്തിൽ ഇറങ്ങും. ബിജെപി സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ മുഖ്യമന്ത്രിയും പങ്കെടുക്കും. ആദ്യം രാവിലെ 11 മുതൽ…

Read More

രാഷ്ട്രപതി 4 ദിവസത്തെ കർണ്ണാടക സന്ദർശനത്തിനെത്തുന്നു

ബെം​ഗളുരു; രാഷ്ട്രപതി  രാംനാഥ് കോവിന്ദ് 4 ദിവസത്തെ കർണ്ണാടക സന്ദർശനത്തിനെത്തുന്നുവെന്ന് വാർത്തകൾ. ഈ മാസം 6 മുതലാണ് സന്ദർശനം. ബിആർ ഹിൽസിൽ ചാമരാജ് ന​ഗർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ ഭാ​ഗമായി നിർമ്മിച്ച 450 കിടക്കകളുള്ള ആശുപത്രി 7ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും. 8നി ചിക്കമം​ഗളുരുവിലെ ശൃം​ഗേരി മഠം സന്ദർശിക്കും, 9ന് ഡൽഹിയിലേക്ക് രാഷ്ട്രപതി യാത്ര തിരിക്കും.      

Read More
Click Here to Follow Us