ജയിൽപുള്ളിയായ മകനെ  കാണാൻ അമ്മ എത്തിയത് ലഹരി മരുന്നുമായി

ബെംഗളൂരു: പിടിച്ചു പറി കേസില്‍ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായ മകനെ കാണാന്‍ അമ്മ എത്തിയത് ലഹരിമരുന്നമായി.

അഞ്ചുലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയില്‍ലുമായാണ് മുഹമ്മദ് ബിലാല്‍ എന്ന മകനെ കാണാന്‍ അമ്മ ജയിലിൽ എത്തിയത്. സംഭവത്തില്‍ ശിക്കാരിപാളയ സ്വദേശിനി പ്രവീണ്‍ താജ് അറസ്റ്റിലായി. പിടിച്ചുപറിക്കേസില്‍ ജയിലിലുള്ള മുഹമ്മദ് ബിലാലിനാണ് അമ്മ ഹാഷിഷ് ഓയില്‍ എത്തിച്ചു നല്‍കിയത്. മകന് വസ്ത്രങ്ങള്‍ കൊണ്ടുവന്ന സഞ്ചിയിലായിരുന്നു ലഹരിമരുന്ന്.

  ബെംഗളൂരുവിൽ പരക്കെ കനത്ത മഴയും കാറ്റും; നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്, ജനജീവിതം സ്തംഭിച്ചു

പോലീസ് ഇത് പിടിച്ചതിന് പിന്നാലെ മകന് വസ്ത്രങ്ങള്‍ കൊണ്ടുവന്ന സഞ്ചിയില്‍ ലഹരിമരുന്നുള്ള കാര്യം അറിയില്ലായിരുന്നുവെന്നും മകന്റെ സുഹൃത്തുക്കള്‍ നല്‍കിയ സഞ്ചിയാണെന്നും പ്രവീണ്‍ താജ് പോലീസിന് മൊഴിനല്‍കി. മറ്റാരുടെയോ ഫോണില്‍നിന്ന് മകന്‍ വിളിച്ച്‌ സുഹൃത്തുക്കള്‍ നല്‍കുന്ന സഞ്ചിയില്‍ വസ്ത്രങ്ങള്‍ കൊടുത്തുവിടാന്‍ ആവശ്യപ്പെട്ടിരുന്നതായി സ്ത്രീ പോലീസിനെ അറിയിച്ചു.

സ്ഥിരം കുറ്റവാളിയായ മുഹമ്മദ് ബിലാലിനെ 2020-ലെ പിടിച്ചുപറിക്കേസില്‍ കൊനനകുണ്ടെ പോലീസാണ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം പ്രവീണ്‍ താജ് ജയിലില്‍ മകന് വസ്ത്രങ്ങള്‍ കൊണ്ടുവന്ന തുണിസഞ്ചി പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോള്‍ 200 ഗ്രാം ഹാഷിഷ് ഓയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ സ്ത്രീയെ പിടികൂടി പരപ്പന അഗ്രഹാര പോലീസിന് കൈമാറി.

  ജയിലിലും ഗൂഢാലോചന തടിയന്റവിട നസീറിന് വീണ്ടും ശിക്ഷ

ലഹരിമരുന്ന് അടങ്ങിയ സഞ്ചി സ്ത്രീക്ക് കൈമാറിയ സുഹൃത്തുക്കള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. മുഹമ്മദ് ബിലാല്‍ സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിക്കുന്ന ആളല്ലെന്നും ലഹരിമരുന്ന് ജയിലില്‍ വിതരണം ചെയ്യാനാണ് ലക്ഷ്യമിട്ടിരുന്നതെന്നും പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തരിശുഭൂമിയിൽ കൃഷി, ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സി നിയമനം; മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി അഖിൽ മാരാർ
[masterslider id="10"]

Related posts