നിയമം തെറ്റിച്ചുള്ള പാർക്കിംഗ്,  പിഴ 1000, അത് ഫോട്ടോ എടുത്ത് അധികൃതർ അറിയിക്കുന്നവർക്ക് പ്രതിഫലം 500

ന്യൂഡൽഹി : വാഹനാപകടങ്ങൾ കുറയ്ക്കാനും സാമൂഹിക സുരക്ഷ ഉറപ്പിക്കാനുമായി ഒട്ടനവധി പദ്ധതികൾ സർക്കാരുകൾ ആവിഷ്കരിക്കാറുണ്ട്. ചിലപ്പോൾ കർശനനിയന്ത്രണങ്ങൾ ഫലപ്രദം ആകാതെ വരുമ്പോൾ ചില തന്ത്രങ്ങളും ഭരണകൂടവും പ്രയോഗിക്കാറുണ്ട്.

ഇപ്പോഴിതാ തോന്നും പോലെ വാഹനം പാർക്ക് ചെയ്യുന്നവർക്കുള്ള ഉഗ്രൻ പണിയാണ് റോഡ് ഗതാഗതം, ഹൈവേ വിതരണം ചെയ്യുന്നത്. നിയമം തെറ്റിക്കുന്നവരെ പൗരന്മാരെ ഉപയോഗിച്ച് നേരിടാനാണ് ഇവർ ഒരുങ്ങുന്നത്. നിയമം തെറ്റിച്ച് പാർക്ക് ചെയ്‌തിരിക്കുന്ന വാഹനങ്ങളുടെ ചിത്രങ്ങൾ ഫോട്ടോ എടുത്ത് അയയ്‌ക്കുന്നവർക്ക് സാമ്പത്തിക സഹായം ആലോചിക്കുന്നതായി കേന്ദ്ര റോഡ് ഗതാഗതം, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. നിയമം ലംഘിക്കുന്നവർക്ക് 1000 രൂപ പിഴയും ഫോട്ടോ എടുത്താൽ അയക്കുന്നവർക്ക് 500 രൂപ പ്രതിഫലവും ലഭിക്കും.

ഈ നിയമം പാർക്കിംഗ് പ്രശ്നം പരിഹരിക്കാൻ സഹായിക്കുമെന്ന് ഗഡ്കരി പറഞ്ഞു. ഡൽഹിയിൽ നടന്ന ‘ഇൻഡസ്ട്രിയൽ ഡീകാർബണൈസേഷൻ സമ്മിറ്റ് 2022ന്റെ ഉദ്ഘാടന വേളയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വൈദ്യുതി ക്ഷാമം മറികടക്കാൻ ബദൽ ഇന്ധനങ്ങൾ വികസിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us