ജനവാസകേന്ദ്രമായ യെൽവാളിനടുത്തുള്ള മിനി ഫോറസ്റ്റിൽ മൂന്ന് കടുവകളുടെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞു

ബെംഗളൂരു : ജനവാസകേന്ദ്രമായ യെൽവാളിനടുത്തുള്ള മിനി ഫോറസ്റ്റിൽ മൂന്ന് കടുവകളുടെ ദൃശ്യം വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞു.

ഇതോടെ സ്ഥലത്തെത്തിയ വനംവകുപ്പ് ജീവനക്കാർ കടുവകളുടെ സാന്നിധ്യത്തെക്കുറിച്ച് ഗ്രാമവാസികൾക്ക് മുന്നറിയിപ്പ് നൽകി.

ഒറ്റയ്ക്ക് പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പ് നൽകി. കന്നുകാലികളെ കാട്ടിലേക്കും സമീപത്തെ കൃഷിയിടങ്ങളിലേക്കും മേയാൻ വിടരുതെന്നും, കുഞ്ഞുങ്ങളുമായി കടുവ ആക്രമിക്കാൻ സാധ്യതയുള്ളതിനാൽ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

നാഗർഹോൾ കടുവ സംരക്ഷണ കേന്ദ്രത്തിലെ അന്തരസന്തെ, മെറ്റിക്കുപ്പെ റേഞ്ചുകളിൽ അലഞ്ഞുതിരിയുന്നതായി കണ്ടെത്തിയ കടുവകളാണ് ഇവിടെയെത്തിയതെന്ന് തിരിച്ചറിഞ്ഞു.

  പെരുന്നാൾ ദിനത്തിൽ അപ്പാർട്ട്‌മെന്റിൽ ചോരപ്പുഴ; ലക്ഷ്യം ഭാര്യ, പക്ഷേ വെട്ടേറ്റത് മാതാപിതാക്കൾക്ക്

കുഞ്ഞുങ്ങൾക്ക് അഞ്ച് മുതൽ ഏഴ് മാസം വരെ പ്രായമുണ്ട്. കുഞ്ഞുങ്ങളുമായി താമസിക്കാൻ സുരക്ഷിതമായ ഒരു സ്ഥലം തേടിയാണ് ഇവ യെൽവാളിനടുത്തുള്ള മിനി ഫോറസ്റ്റ് ഏരിയയിലേക്ക് പ്രവേശിച്ചതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

യെൽവാളിനടുത്തുള്ള മിനി ഫോറസ്റ്റ് ഏരിയ ഏകദേശം 500 ഏക്കറിലാണ് വ്യാപിച്ചുകിടക്കുന്നത്. ഇവിടെ കാട്ടുപന്നികൾ, മാൻ, മുയലുകൾ അടക്കം നിരവധി മൃഗങ്ങളുണ്ട്.

കടുവയ്ക്കും കുഞ്ഞുങ്ങൾക്കും ഭക്ഷണത്തിനായി അവയെ എളുപ്പത്തിൽ വേട്ടയാടാൻ കഴിയുമെന്നതിനാലാണ് ഇവിടെ തന്നെ തങ്ങിയിരിക്കുന്നത്. കടുവകൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് പി. രമേഷ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗൃഹലക്ഷ്മി പദ്ധതിയിലെ 5000 കോടി എവിടെ ? സിദ്ധരാമയ്യ കസേരയൊഴിയും മുൻപ് ആ രഹസ്യം പുറത്തുവിടണം; കടുത്ത ആവശ്യവുമായി ബിജെപി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാലുദിവസത്തിനിടെ പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി; പുതിയ നിരക്ക് അറിയാൻ വായിക്കാം
[masterslider id="10"]

Related posts