ടിവികെ സമ്മേളനത്തിനിടെ കൈയേറ്റത്തിൽ വിജയ്ക്കും ബൗൺസർമാർക്കുമെതിരേ കേസ്

ചെന്നൈ : മധുരയിൽ നടന്ന പാർട്ടി സമ്മേളനത്തിനിടെ റാംപിൽനിന്ന്‌ തള്ളിയിട്ടതായുള്ള യുവാവിന്റെ പരാതിയിൽ തമിഴക വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ്ക്കും ബൗൺസർമാർക്കുമെതിരേ കേസെടുത്തു.

സമ്മേളനത്തിനിടെ ബൗൺസർമാർ റാംപിൽ നിന്ന് തള്ളിയിട്ടെന്നാണ് പെരമ്പല്ലൂർ സ്വദേശിയായ ശരത് കുമാർ പരാതി നൽകിയിരുന്നത്.

ഇതിന്റെ അടിസ്ഥാനത്തിൽ പെരമ്പല്ലൂർ ജില്ലയിലെ കുന്നം പോലീസ് വിജയ്ക്കും പത്തു ബൗൺസർമാർക്കും എതിരെ കേസെടുക്കുകയായിരുന്നു.

  ബെംഗളൂരു അതിർത്തിയിൽ 'ആണവ ധാതു'; ഗുണ്ട്ലുപേട്ടിൽ തോറിയം നിക്ഷേപം, ഹനൂരിൽ സ്വർണ്ണവും!; ഖനനം ഉടൻ ആരംഭിക്കും

21-ന് മധുരയിൽ നടന്ന ടിവികെ സമ്മേളനത്തിനിടെ നീളമേറിയ റാംപിലൂടെ വിജയ് പ്രവർത്തകർക്കിടയിലേക്ക് നടന്നുവരുകയായിരുന്നു.

അദ്ദേഹത്തിനു സുരക്ഷയൊരുക്കി ബൗൺസർമാരും ഒപ്പമുണ്ടായിരുന്നു. ഇതിനിടെ റാംപിലേക്ക് കയറാൻ ശ്രമിച്ച തന്നെ വിജയ്‌യുടെ ബൗൺസർമാർ തൂക്കിയെടുത്ത് പുറത്തേക്ക് എറിയുകയായിരുന്നുവെന്നാണ് ശരത് കുമാറിന്റെ പരാതി.

സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെയാണ് പരാതി നൽകിയത്. ബൗൺസർമാരുടെ നടപടിയിൽ തനിക്ക് പരിക്കേറ്റുവെന്നും മാനസികമായി പ്രയാസമുണ്ടാക്കിയെന്നും പരാതിയിൽ പറയുന്നു. വിഷയത്തിൽ ടിവികെയും വിജയ്‌യും ഇതുവരെ പ്രതികരിച്ചിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലൈഓവറുകളിൽ ഇനി ബൈക്കുകൾക്ക് 'നോ എൻട്രി'? വമ്പൻ നീക്കവുമായി ബെംഗളൂരു ട്രാഫിക് പൊലീസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലണ്ടന്‍ സമീപം രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 80 ലധികം പേര്‍ക്ക് പരിക്കേറ്റു
[masterslider id="10"]

Related posts