മാട്രിമോണിയൽ വെബ്‌സൈറ്റുകളിലൂടെ പരിചയപ്പെട്ട 15 ലധികം സ്ത്രീകളെ വിവാഹം കഴിച്ച തട്ടിപ്പ് വീരൻ പിടിയിൽ

ബെംഗളൂരു: സ്ത്രീകളെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് പണവും സ്വർണാഭരണങ്ങളുമായി ഒളിവിൽപോയ ആളെ കുവെമ്പു നഗർ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു ബനശങ്കരി ബാരങ്കേയിൽ താമസിക്കുന്ന മഹേഷ് (35) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് രണ്ട് ലക്ഷം രൂപയും രണ്ട് കാറുകളും ബ്രേസ് ലൈറ്റ്, ഒരു മോതിരം, രണ്ട് സ്വർണ്ണ വളകൾ, ഒരു മാല, ഏഴ് മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു.

താനൊരു ഡോക്ടറാണെന്ന് പറഞ്ഞ് ഷാദി ഡോട്ട് കോമിലൂടെ മൈസൂരു സ്വദേശിയായ ഹേമലതയെ പ്രതി പരിചയപ്പെട്ടിരുന്നു. തുടർന്ന് ഇരുവരും വിവാഹം ചെയ്യുകയും യുവതിയിൽ നിന്നും പണവും ആഭരണങ്ങളുമായി ഇയാൾ ഒളിവിൽപ്പോയി. തുടർന്ന് ഹേമലത കുവെമ്പുനഗർ പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

  ഇനി ഡി കെ യുഗം; ഭരണഘടന ഉയർത്തിപിടിച്ച് മഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ഡോക്‌ടറും എൻജിനീയറും സിവിൽ കോൺട്രാക്ടറും ആണെന്ന് കള്ളം പറഞ്ഞ് പതിനഞ്ചോളം സ്ത്രീകളെ പ്രതി കബളിപ്പിച്ചതായി അന്വേഷണത്തിൽ വ്യക്തമായി. ഷാദി ഡോട്ട് കോം വഴി ഹേമലതയുമായി ബന്ധപ്പെട്ട മഹേഷ് മൈസൂരിലെ വിജയനഗറിലെ വീട് തന്റേതാണെന്ന് വിശ്വസിപ്പിച്ചു. ഇയാളിൽ വിശ്വസിച്ച യുവതി കഴിഞ്ഞ ജനുവരി ഒന്നിന് വിശാഖപട്ടണത്ത് വെച്ച് ഇരുവരും വിവാഹിതയായി. പിന്നീട് മൈസൂരിലെ യുവതിയുടെ വീട്ടിൽ വന്ന് സ്ഥിരതാമസമാക്കി.

ക്ലിനിക് തുറക്കാൻ 70 ലക്ഷം രൂപയാണ് മഹേഷ് ആവശ്യപ്പെട്ടിരിക്കുന്നത്. ഹേമലത പണം നൽകാൻ സമ്മതിക്കാതെ വന്നതോടെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് 15 ലക്ഷം രൂപയും പണവും സ്വർണാഭരണങ്ങളുമായി ഹേമലത വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് പ്രതി മുങ്ങുകയായിരുന്നു.

  12 പ്ലാറ്റ്‌ഫോമുകൾ, പുതിയ ആകാശപ്പാതകൾ; 2 നിലകളിൽ പാർക്കിങ്; 1500 കോടിയിൽ മെജസ്റ്റിക്കിന്റെ സ്വന്തം റെയിൽവേ സ്റ്റേഷന്റെ മുഖം മാറുന്നു

പിന്നീട് പ്രതി വീട്ടിൽ തിരിച്ചെത്തിയില്ല. ദിവസങ്ങൾക്കകം ബംഗളുരുവിൽ നിന്നുള്ള ദിവ്യ ഹേമലതയെ ബന്ധപ്പെടുകയും താനും വിവാഹിതനാണെന്ന് അറിയിച്ചു. മഹേഷിന്റെ ചതിയിൽ മടുത്ത ഹേമലത നീതിക്കായി കുവെമ്പുനഗർ പോലീസിനെ സമീപിക്കുകയായിരുന്നു. പരാതി രജിസ്റ്റർ ചെയ്ത പോലീസ് ഓപ്പറേഷൻ നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.

ഡിസിപി മുത്തുരാജു, കെ.ആർ. എസിപി ഗംഗാധര സ്വാമിയുടെ നേതൃത്വത്തിൽ കുവെമ്പുനഗർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എൽ.അരുണും സംഘവും നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊന്നു; ഓൺലൈൻ ടാക്സി ഡ്രൈവർ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts