ക്ഷേത്ര പരിസരത്ത് ചെരുപ്പ് മോഷണം: ഓൺലൈനായി എഫ്‌ഐആർ ഫയൽ ചെയ്ത് യുവാവ്

ഉത്തർപ്രദേശ് : ക്ഷേത്രങ്ങളിലും പള്ളികളിലും ഗുരുദ്വാരകളിലും മറ്റും പോകുമ്പോൾ പലരുടെയും ചെരിപ്പു മോഷണം പോകുന്ന പതിവ് നിങ്ങൾ കേട്ടിട്ടും കണ്ടിട്ടും ഉണ്ടാകും. ഇതൊരു സാധാരണ പ്രതിഭാസമായി കണക്കാക്കി, ആളുകൾ നിശബ്ദമായി നഗ്നപാദനായി വീട്ടിലേക്ക് പോകുകയും പുതിയ ചെരിപ്പുകൾ വാങ്ങുകയുമാണ് പതിവ്.

എന്നാൽ ഉത്തർപ്രദേശിലെ കാൺപൂരിൽ നിന്നുള്ള ഒരാൾ തന്റെ ചെരിപ്പുകൾ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ഓൺലൈനിൽ എഫ്‌ഐആർ ഫയൽ ചെയ്തു. നിലവിൽ, ഈ കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത വിഷയം എല്ലായിടത്തും ചർച്ച ചെയ്യപ്പെടുകയാണ്.

വിശുദ്ധമായ സ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന് മുമ്പ് പലരും ഷൂസും ചെരിപ്പും പുറത്ത് ഉപേക്ഷിക്കും. അക്കൂട്ടത്തിൽ പലപ്പോഴും ചെരിപ്പുകളും മോഷ്ടിക്കപ്പെടും. ഇതൊരു സാധാരണ കാര്യമാണ്. എന്നാൽ സംഗതി ചെറുതായാലും വലുതായാലും അത് മോഷണം തന്നെ.

  വിധാൻ സൗധയ്ക്ക് മുന്നിൽ കൂട്ടത്തല്ല്: നാല് നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ

ഇത് കണക്കിലെടുത്താണ് ഉത്തർപ്രദേശിലെ കാൺപൂർ ജില്ലക്കാരനായ കാന്തി ശരൺ നിഗം ​​തന്റെ ചെരിപ്പുകൾ ക്ഷേത്രത്തിൽ നിന്ന് മോഷ്ടിച്ചതായി പോലീസിൽ പരാതിപ്പെട്ടത്.
കാൺപൂർ മെട്രോപോളിസിന് തെക്ക് ദബൗലി പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന കാന്തി ശരൺ നിഗം ​​ഒരു ഇലക്ട്രോണിക് കമ്പനിയിൽ ജോലി ചെയ്യുന്നത്.

ജില്ലയിലെ പ്രസിദ്ധമായ ഭൈരവ ബാബ ക്ഷേത്രത്തിൽ ഞായറാഴ്ച കാന്തി ശരൺ പോയിരുന്നു. ദർശനത്തിന് മുമ്പ് പൂജാസാമഗ്രികൾ വിൽക്കുന്ന കടയ്ക്ക് സമീപം ചെരിപ്പ് ഉപേക്ഷിച്ചിരുന്നു. ദർശനം കഴിഞ്ഞ് വന്നപ്പോഴാണ് കടയ്ക്ക് സമീപം വെച്ചിരുന്ന ചെരിപ്പ് പോയതായി കണ്ടത്. ഇതിനുശേഷം കാന്തി ശരൺ ചുറ്റും തിരഞ്ഞു.

  ബെംഗളൂരുവിൽ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു: ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് അറസ്റ്റിൽ; വിഡിയോ കാണാം

എത്ര തിരഞ്ഞിട്ടും എവിടെയും ചെരിപ്പ് കിട്ടിയില്ല, കടയുടമയോട് ചോദിച്ചപ്പോൾ ഇവിടെ പലപ്പോഴും ചെരിപ്പുകൾ മോഷണം പോകാറുണ്ടെന്നായിരുന്നു കടയുടമയുടെ മറുപടി.

ഇതിന് പിന്നാലെ ക്ഷേത്രപരിസരത്തിന് പുറത്ത് നിന്ന് തന്റെ പുതിയ ചെരിപ്പുകൾ മോഷണം പോയതായി ഓൺലൈനിൽ എഫ്‌ഐആർ ഫയൽ ചെയ്തത്. കേസിൽ അന്വേഷണം മികച്ച അന്വേഷണം ലഭിക്കുമെന്ന് തന്നെയാണ് തന്റെ ഉറപ്പെണ്ണും കാന്തി ശരൺ നിഗം പറഞ്ഞു.

മോഷണം ചെറുതായാലും വലുതായാലും കേസെടുക്കുന്നത് എല്ലാവരുടെയും അവകാശമാണ്. ഞങ്ങൾ ഇപ്പോൾ മോഷ്ടാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് എന്നാണ് ഈ കേസിനെക്കുറിച്ച് പോലീസ് പറഞ്ഞത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹിന്ദി ബോര്‍ഡ് തകര്‍ത്തു കന്നഡ രക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts