മാംസം കഴിച്ചശേഷം ക്ഷേത്ര ദർശനം, മന്ത്രിയും എം.എൽ.എ യും വിവാദത്തിൽ

ബെംഗളൂരു: മാംസാഹാരം കഴിച്ചശേഷം ഗോവ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ പ്രമോദ് സാവന്തും ക്ഷേത്രദര്‍ശനം നടത്തിയെന്ന ആരോപണവുമായി ഉഡുപ്പി ബ്ലോക് കോണ്‍ഗ്രസ് പ്രസിഡന്റ് രമേശ് കാഞ്ചന്‍ രംഗത്ത്. എംഎല്‍എ രഘുപതി ഭട്ടുമായി ഒരുമിച്ചിരുന്ന് മാസംഭക്ഷണം കഴിച്ചശേഷം സാവന്ത് കൃഷ്ണക്ഷേത്രം സന്ദര്‍ശിച്ചുവെന്നാണ് ആരോപണം. എംഎല്‍എക്കെതിരേയും ആരോപണമുണ്ട്. ഇക്കാര്യത്തില്‍ നിശ്ശബ്ദത പാലിക്കുന്ന ബിജെപിയുടെ ഇരട്ടത്താപ്പിനെയും കാഞ്ചന്‍ വിമര്‍ശിച്ചു. തങ്ങളുടെ പാര്‍ട്ടിക്കാര്‍ക്ക് വേണമെങ്കില്‍ മല്‍സ്യവും മാംസവും കഴിച്ചശേഷം ക്ഷേത്രസന്ദര്‍ശനമാവാമെന്നാണ് ബിജെപി കരുതുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. മാംസം കഴിച്ച്‌ ക്ഷേത്ര സന്ദര്‍ശനം നടത്തിയെന്ന് മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരേ ബിജെപി ആരോപണം ഉന്നയിച്ചതിനെക്കുറിച്ചും രമേഷ്…

Read More

ക്രിസ്മസിന് നോൺ വെജ് ഭക്ഷണം; സ്‌കൂൾ അടച്ച് കർണാടക വിദ്യാഭ്യാസ വകുപ്പ്.

StPaul-School-Bagalkote

ബെംഗളൂരു: ബാഗൽകോട്ട് ജില്ലയിലെ സെന്റ് പോൾ ഹയർ പ്രൈമറി സ്കൂളിൽ ‘നിയമവിരുദ്ധമായി’ ക്രിസ്മസ്  ആഘോഷിക്കുകയും മാംസാഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തുവെന്ന് ആരോപിച്ച് ഡിസംബർ 30 ന് കർണാടക വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ സ്‌കൂൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടു. കുട്ടികൾക്ക് സ്‌കൂളിൽ മാംസാഹാരം വിളമ്പുന്നുവെന്നും അതിലൂടെ കുട്ടികളെ ക്രിസ്ത്യാനികളാക്കി മാറ്റുന്നുവെന്നും ആരോപിച്ച് ‘ഹിന്ദു അനുകൂല സംഘടനകളുടെ’ കൺവീനർ പ്രദീപ് അമരണ്ണനാവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സ്‌കൂൾ പ്രിൻസിപ്പൽ സിൽവിയ ഡി മാർക്ക്, മറ്റൊരു സ്‌കൂൾ ഉദ്യോഗസ്ഥനായ ജാക്‌സൺ ഡി മാർക്, വൈദികന്റെ സഹായത്തോടെ കുട്ടികളെ മതപരിവർത്തനം…

Read More