ക്രിസ്മസിന് നോൺ വെജ് ഭക്ഷണം; സ്‌കൂൾ അടച്ച് കർണാടക വിദ്യാഭ്യാസ വകുപ്പ്.

StPaul-School-Bagalkote

ബെംഗളൂരു: ബാഗൽകോട്ട് ജില്ലയിലെ സെന്റ് പോൾ ഹയർ പ്രൈമറി സ്കൂളിൽ ‘നിയമവിരുദ്ധമായി’ ക്രിസ്മസ്  ആഘോഷിക്കുകയും മാംസാഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തുവെന്ന് ആരോപിച്ച് ഡിസംബർ 30 ന് കർണാടക വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ സ്‌കൂൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടു. കുട്ടികൾക്ക് സ്‌കൂളിൽ മാംസാഹാരം വിളമ്പുന്നുവെന്നും അതിലൂടെ കുട്ടികളെ ക്രിസ്ത്യാനികളാക്കി മാറ്റുന്നുവെന്നും ആരോപിച്ച് ‘ഹിന്ദു അനുകൂല സംഘടനകളുടെ’ കൺവീനർ പ്രദീപ് അമരണ്ണനാവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

സ്‌കൂൾ പ്രിൻസിപ്പൽ സിൽവിയ ഡി മാർക്ക്, മറ്റൊരു സ്‌കൂൾ ഉദ്യോഗസ്ഥനായ ജാക്‌സൺ ഡി മാർക്, വൈദികന്റെ സഹായത്തോടെ കുട്ടികളെ മതപരിവർത്തനം നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു പ്രദീപ് അമരന്നവറിന്റെ പരാതി. സ്ഥിരീകരിക്കുന്ന വേണ്ടത്ര തെളിവുകളൊന്നുമില്ലാതെ, ഹൈന്ദവ ദൈവങ്ങളുടെ ചിത്രങ്ങൾ അവരുടെ വീടുകളിൽ നിന്ന് നീക്കം ചെയ്യാൻ മാതാപിതാക്കളെ സ്കൂൾ നിർബന്ധിക്കുന്നു എന്നതുൾപ്പെടെ കൂടുതൽ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. കുറുബ, ലിംഗായത്ത്, കൂടാതെ എസ്‌സി, എസ്ടി വിഭാഗങ്ങളിൽ നിന്നുള്ള കുട്ടികളെ മതം മാറ്റുന്നുണ്ടെന്നും പരാതിയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.

  ബെംഗളൂരുവിൽ ട്രാക്ടറുകളുടെ നിയമവിരുദ്ധ ഉപയോഗം വർദ്ധിക്കുന്നു: സുരക്ഷാ ഭീഷണിയുമായി അശ്രദ്ധമായ ഡ്രൈവിംഗ്

പരാതിയുടെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ ബ്ലോക്ക് റിസോഴ്‌സ് കോ-ഓർഡിനേറ്റർ ഐ.എം.അങ്ങാടി സ്‌കൂളിൽ നടത്തിയ സർവേയിൽ ശനിയാഴ്ചയാണ് പരിപാടി നടന്നതെന്നാണ് റിപ്പോർട്ട്. പരിപാടി നടത്തിയത് പ്രവർത്തിദിനം അല്ലാത്തതിനാൽ സ്‌കൂളിലെ നിയമവിരുദ്ധമായ പരിപാടികൾക്ക് സ്‌കൂൾ മേധാവി നേരിട്ട് ഉത്തരവാദിയാണെന്നും, അതുമൂലം പൊതുജനങ്ങളിൽ നിന്നും നിരവധി സംഘടനകളിൽ നിന്നും പരാതികൾ വന്നിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു അതല്ലാതെ കാമ്പസുകളിൽ ഭക്ഷണത്തിന് നിയന്ത്രണങ്ങളില്ലെന്നും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. മാത്രമല്ല, പ്രാദേശിക സംഘങ്ങളുടെ സമ്മർദത്തിന് വഴങ്ങിയാണ് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ ഉത്തരവിറക്കിയതെന്നും വിദ്യാഭ്യാസ വകുപ്പ് സമ്മതിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലേക്കു വരികയായിരുന്ന കല്ലട ബസ് അപകടത്തിൽ പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഏതായാലും വന്നു എന്നാപ്പിന്നെ മുടി സ്റ്റൈൽ ചെയ്ത് പോകാം; സലൂണിലെ ഈ 'കസ്റ്റമറെ' കണ്ട് ഞെട്ടി നാട്ടുകാർ!
[masterslider id="10"]

Related posts

Click Here to Follow Us