ഇന്ന് മുതൽ മഴക്കെടുതി ബാധിച്ച ജില്ലകൾ സന്ദർശിക്കാൻ ഒരുങ്ങി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ബെംഗളൂരു: കർണാടകയിൽ മഴ തുടരുന്ന സാഹചര്യത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി ദക്ഷിണ കന്നഡ, കുടക്, ഉഡുപ്പി, ഉത്തര കന്നഡ എന്നീ ജില്ലകളിൽ നാളെ മുതൽ പര്യടനം നടത്തുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. ഈ ജില്ലകളിൽ സംഭവിച്ച നഷ്ടം മനസ്സിലാക്കാനും കൃത്യമായ തീരുമാനങ്ങളെടുക്കാനുമാണ് തന്റെ പര്യടനം ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി ബൊമ്മൈ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ 10 ദിവസമായി തീരദേശ ജില്ലകളിലും മലനാട് മേഖലയിലും നിർത്താതെ പെയ്യുന്ന മഴയാണ് കണ്ടതെന്നും ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കുന്നതിനുമായി ബന്ധപ്പെട്ട ഡിസിമാരുമായി ഇതിനകം സംസാരിച്ചിട്ടുണ്ടെന്നും മഴ കുറഞ്ഞതോടെ കുടക്, ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ എന്നീ നാല് ജില്ലകളിലേക്ക് പര്യടനത്തിനും സ്ഥലപരിശോധനയ്ക്കും നാളെ മുതൽ പോകുമെന്നും ബൊമ്മൈ പറഞ്ഞു.

ഈ ജില്ലകളിലുണ്ടായ ഉരുൾപൊട്ടലും മഴയിൽ വീടുകൾക്കുണ്ടായ നാശനഷ്ടവും ഉൾപ്പെടെയുള്ള സാഹചര്യങ്ങ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്‌പോട്ടിൽ തന്നെ തീരുമാനങ്ങൾ എടുക്കാനും ഈ ജില്ലകളിലെ പ്രശ്‌നങ്ങൾ അവിടെ തന്നെ യോഗങ്ങൾ നടത്തി പരിഹരിക്കാൻ ശ്രമിക്കുമെന്നും, അദ്ദേഹം പറഞ്ഞു. നാളെ റോഡ് മാർഗമാകും കുടകിലേക്ക് പോകുന്നതെന്നും തുടർന്ന് രാത്രി താമസത്തിനായി ഡികെയിലേക്ക് പോകുമെന്നും അടുത്ത ദിവസം ഉഡുപ്പി, യുകെ ജില്ലകളിലേക്ക് പോകുമെന്നും ബൊമ്മൈ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us