ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

ബെംഗളൂരു: മൈസുരുവിൽ ദുരൂഹസാഹചര്യത്തിൽ ഭർത്താവ് മരിച്ച് ഒരു മാസത്തിനുള്ളിൽ ഭാര്യയെ ഹുൻസൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. ഭർത്താവിന്റെ മരണം ഹൃദയാഘാതം മൂലമാണെന്നാണ് യുവതി ബന്ധുക്കളോട് പറഞ്ഞിരുന്നത്. എന്നാൽ ജൂൺ ഒമ്പതിനാണ് ഭർത്താവ് ലോകമണിയെ (35) കൊലപ്പെടുത്തിയെന്ന് സമ്മതിച്ച ശിൽപയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവർക്കും രണ്ട് കുട്ടികളുണ്ട്.

ലോകമണിയുടെ മരണത്തിനു ശേഷം ശിൽപയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ലോകമണിയുടെ ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്നാണ് ശിൽപയെ ചോദ്യം ചെയ്തതെന്ന് പോലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ ലോകമണി ഉറങ്ങിക്കിടക്കുമ്പോൾ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് ശിൽപ പോലീസിനോട് കുറ്റസമ്മതം നടത്തി. മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം ഭർത്താവ് ഹൃദയാഘാതം മൂലം മരിച്ചതായി ശിൽപ ബന്ധുക്കളോട് പറഞ്ഞതായും പോലീസിനോട് സമ്മതിച്ചു.

  ബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം

തെളിവ് നശിപ്പിക്കാൻ മൃതദേഹം ഉടൻ ദഹിപ്പിച്ചുവെന്നും ശില്പ പറഞ്ഞു. അയൽവാസിയായ യുവാവുമായി ശിൽപയ്ക്ക് നിയമവിരുദ്ധ ബന്ധമുണ്ടായിരുന്നതായും അടുത്തിടെ ലോകമണി ഇത് കണ്ടെത്തിയതായും വിഷയത്തിൽ ലോകമണി ശില്പയുമായി തർക്കമുണ്ടാക്കിയതായും പോലീസ് കണ്ടെത്തി. ഇതുമൂലമാണ് ലോകമണിയെ കൊല്ലാൻ ശില്പ പദ്ധതിയിട്ടതെന്നും പോലീസ് പറഞ്ഞു. ഒളിവിൽ പോയ കാമുകനുവേണ്ടി പോലീസ് തിരച്ചിൽ ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹൈവേയിൽ ഏഴംഗ മുഖംമൂടി സംഘം; മലയാളി സ്വർണ്ണ വ്യാപാരിയെ റോഡിൽ തള്ളി ഭാര്യയെയും മകനെയും കാറടക്കം തട്ടിക്കൊണ്ടുപോയി
[masterslider id="10"]

Related posts