ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധം; വിദ്യാർത്ഥികൾ ഉൾപ്പെടെ കസ്റ്റഡിയിലെടുത്തു

ബെംഗളൂരു: ഇസ്രായേലിന്റെ മനുഷ്യത്വരഹിത കൂട്ടക്കുരുതിയില്‍ പിടയുന്ന ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധിച്ച വിദ്യാർഥികളടക്കമുള്ളവരെ പോലീസ് മർദിച്ച് കസ്റ്റഡിയിലെടുത്തു.

ബെംഗളൂരുവിലെ ഫ്രേസർ ടൗണില്‍ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.

പ്രതിഷേധക്കാരില്‍ ഭൂരിഭാഗവും വിദ്യാർഥികളായിരുന്നു.

പ്രദേശത്തെ മസ്ജിദ് റോഡില്‍ ലഘുലേഖകളും ഫലസ്തീൻ അനുകൂല പോസ്റ്ററുകളും വിതരണം ചെയ്യുന്നതിനിടെയാണ് ഇവരുടെ അടുത്തേക്ക് പോലീസ് സംഘം എത്തിയത്.

  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി

തുടർന്ന് ഇവരെ പിടികൂടി ആർടി നഗർ, പുലകേശിനഗർ പോലീസ് സ്റ്റേഷനുകളിലെത്തിച്ചു.

പുരുഷ പോലീസ് ഉദ്യോഗസ്ഥരാണ് വനിതാ പ്രതിഷേധക്കാരെയും ബലംപ്രയോഗിച്ച്‌ പോലീസ് ജീപ്പിലേക്ക് വലിച്ചുകയറ്റിയത്.

പ്രതിഷേധക്കാരെ പോലീസ് മർദിച്ചതായും വനിതകള്‍ക്കും മർദനമേറ്റതായും വിദ്യാർഥികള്‍ ആരോപിച്ചു.

വനിതാ പ്രതിഷേധക്കാരെയുള്‍പ്പെടെ പുരുഷ പോലീസുകാർ പിടിച്ചുകൊണ്ട് പോവുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പോലീസ് കസ്റ്റഡിയിലെടുക്കുമ്പോഴും ഇവർ മുദ്രാവാക്യം വിളിക്കുന്നുണ്ട്.

തുടർന്ന് സ്റ്റേഷനുകളില്‍ അഞ്ച് മണിക്കൂറിലധികം തടഞ്ഞുവച്ച ശേഷമാണ് ഇവരെ വിട്ടയച്ചത്.

  മുഹറം ഘോഷയാത്ര: ബെംഗളൂരുവിൽ ഇന്ന് ഗതാഗത നിയന്ത്രണം; ബദൽ പാത അറിയാൻ വായിക്കാം

അതേസമയം, സംഭവത്തെക്കുറിച്ച്‌ പ്രതികരിക്കാൻ പുലകേശിനഗർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ വിസമ്മതിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ
[masterslider id="10"]

Related posts