തെരഞ്ഞെടുപ്പ് പന്തയം; സുരേഷ് ഗോപി തോറ്റാൽ സ്വിഫ്റ്റ് ഡിസയർ കാർ, മുരളീധരൻ തോറ്റാൽ വാഗണർ കാർ 

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാൻ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കൗതുകകരമായ സംഭവങ്ങളാണ് കേരളത്തിന്റെ പല ഭാഗങ്ങളിലായി അരങ്ങേറുന്നത്.

തൃശൂർ ചാവക്കാട്, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു പന്തയമാണിപ്പോള്‍ ചർച്ചയായിരിക്കുന്നത്.

ചാവക്കാട് കോണ്‍ഗ്രസ് പ്രവർത്തകനും ബിജെപി പ്രവർത്തകനും തമ്മിലാണ് തെരഞ്ഞെടുപ്പ് പന്തയം നടന്നിട്ടുള്ളത്.

സുരേഷ് ഗോപി തോറ്റാല്‍ തൻറെ പക്കലുള്ള സ്വിഫ്റ്റ് ഡിസയർ കാർ കോണ്‍ഗ്രസ് പ്രവർത്തകന് നല്‍കുമെന്നാണ് ബിജെപി പ്രവർത്തകൻ വാഗ്‌ദാനം ചെയ്തിരിക്കുന്നത്.

  ടെറസിലും ബാൽക്കണിയിലും ഇനി പ്രാവുകൾക്ക് തീറ്റ കൊടുക്കരുത്; ബെംഗളൂരു നിവാസികൾ അറിയേണ്ട പുതിയ നിയന്ത്രണങ്ങൾ

ചാവക്കാട് സ്വദേശി സുനിയാണ് പന്തയം വച്ച ബിജെപി പ്രവർത്തകൻ.

അതേസമയം കെ മുരളീധരൻ തൃശ്ശൂരില്‍ തോറ്റാല്‍ തൻറെ വാഗണർ കാർ സുനിക്ക് നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രവർത്തകനും വാഗ്‌ദാനം ചെയ്തിരിക്കുന്നത്.

ചാവക്കാട് സ്വദേശി ബൈജുവാണ് കോണ്‍ഗ്രസ് പ്രവർത്തകൻ.

ഇരുവരും പന്തയം വയ്ക്കുന്ന വീഡിയോ പുറത്ത് വന്നതോടെയാണ് സംഭവം പൊതുജനങ്ങളിലേക്കെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രിസഭാ വികസനം അടുത്ത ആഴ്ച; പുതിയ മന്ത്രിമാരുടെ കാര്യത്തിൽ ഡൽഹിയിൽ നിർണായക ചർച്ചകൾ ഉടൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാഹനാപകടം; കണ്ണൂര്‍ സ്വദേശിനി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്
[masterslider id="10"]

Related posts