സിദ്ധരാമയ്യയുടെ മകൻ എംഎൽസി സ്ഥാനാർഥി 

ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ ഡോ. യതീന്ദ്ര നിയമസഭാ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർഥി.

ഏഴു സ്ഥാനാർഥികളെയാണു കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.

കർണാടക മന്ത്രി എൻ.എസ്. ബോസ്‌രാജു, വസന്ത്കുമാർ, കെ. ഗോവിന്ദ്‌രാജ്, ഐവാൻ ഡിസൂസ, ബില്‍ക്കീസ് ബാനു, ജഗ്‌ദേവ് ഗുട്ടേദാർ എന്നിവരാണു മറ്റു സ്ഥാനാർഥികള്‍.

  വോട്ടിങ് പട്ടിക പരിഷ്കരണ ഡ്യൂട്ടിക്കിടെ അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു

മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ എംഎല്‍സി സ്ഥാനം രാജിവച്ച ഒഴിവിലേക്കു നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ബസനഗൗഡ ബദാർലിയാണ് കോണ്‍ഗ്രസ് സ്ഥാനാർഥി.

ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ ഷെട്ടാറിന് എംഎല്‍സിസ്ഥാനം നൽകിയിരുന്നു.

എന്നാല്‍, വീണ്ടും ബിജെപിയിലേക്കു മടങ്ങിയ ഷെട്ടാർ എംഎല്‍സിസ്ഥാനം രാജിവച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊൽക്കത്തയിലേക്കുള്ള വിമാനയാത്രയേക്കാൾ നീണ്ട റോഡ് യാത്ര; ബെംഗളൂരു ഗതാഗതക്കുരുക്കിൽ ടെക്കിയുടെ വീഡിയോ വൈറൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts