ചൊവ്വാഴ്ച രണ്ട് ബില്ലുകൾ പാസാക്കി കർണാടക നിയമസഭ

ബെംഗളൂരു: ബൃഹത് ബംഗളൂരു മഹാനഗര പാലികെയിൽ (ബിബിഎംപി) എസ്‌സി, എസ്ടി, ഒബിസി എന്നിവർക്ക് 50 ശതമാനത്തിൽ കൂടാത്ത സംവരണം നൽകുന്ന ബിൽ ചൊവ്വാഴ്ച യാതൊരു ചർച്ചയുമില്ലാതെ നിയമസഭ പാസാക്കി. കൂടാതെ, കർണാടക ഗ്രാമ സ്വരാജ് ആൻഡ് പഞ്ചായത്ത് രാജ് (രണ്ടാം ഭേദഗതി) ബില്ലും പാസാക്കി. ഇത് ഗ്രാമീണ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ജില്ലകളിലെയും ജില്ലാ പഞ്ചായത്തുകളിലെയും ആകെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം പരിഷ്കരിക്കും. ജില്ലാപഞ്ചായത്ത്, താലൂക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ നടത്തണമെന്ന ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് ബില്ലെന്ന് നിയമമന്ത്രി ജെ സി മധുസ്വാമി പറഞ്ഞു

Read More

ഇന്ന് മുതൽ മഴക്കെടുതി ബാധിച്ച ജില്ലകൾ സന്ദർശിക്കാൻ ഒരുങ്ങി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ബെംഗളൂരു: കർണാടകയിൽ മഴ തുടരുന്ന സാഹചര്യത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി ദക്ഷിണ കന്നഡ, കുടക്, ഉഡുപ്പി, ഉത്തര കന്നഡ എന്നീ ജില്ലകളിൽ നാളെ മുതൽ പര്യടനം നടത്തുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. ഈ ജില്ലകളിൽ സംഭവിച്ച നഷ്ടം മനസ്സിലാക്കാനും കൃത്യമായ തീരുമാനങ്ങളെടുക്കാനുമാണ് തന്റെ പര്യടനം ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി ബൊമ്മൈ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ 10 ദിവസമായി തീരദേശ ജില്ലകളിലും മലനാട് മേഖലയിലും നിർത്താതെ പെയ്യുന്ന മഴയാണ് കണ്ടതെന്നും ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കുന്നതിനുമായി ബന്ധപ്പെട്ട ഡിസിമാരുമായി ഇതിനകം സംസാരിച്ചിട്ടുണ്ടെന്നും മഴ…

Read More
Click Here to Follow Us