പ്രധാനമന്ത്രി മോദിയുടെ ബെംഗളൂരു സന്ദർശനം; കുഴികൾ നികത്തുന്നതിന് ചെലവഴിച്ചത് 23 കോടിയോളം രൂപ 

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ന​ഗര സന്ദർശനത്തിന് മുന്നോടിയായി കുഴികൾ നികത്തുന്നതിൽ കാലതാമസം നേരിടുന്ന ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) 23 കോടി രൂപ ചെലവഴിച്ച് 14 കിലോമീറ്റർ റോഡ് അസ്ഫാൽ ചെയ്തു. കെങ്കേരി മുതൽ കൊമ്മഘട്ട (7 കി.മീ), മൈസൂരു റോഡ് (0.15 കി.മീ), ഹെബ്ബാൾ മേൽപ്പാലത്തിനു ശേഷമുള്ള (2.4 കി.മീ), തുമകുരു റോഡ് (0.90 കി.മീ), ബെംഗളൂരു സർവകലാശാല കാമ്പസിലെ റോഡുകൾ (3.6 കി.മീ) എന്നിവയാണ് വികസിപ്പിച്ചത്.

  ബെംഗളൂരുവിൽ റോഡ് തർക്കം; നടു റോഡിലിട്ട് കോളേജ് വിദ്യാർത്ഥിയെ കുത്തിപ്പരിക്കേൽപ്പിച്ച് അക്രമികൾ

മീഡിയൻ നന്നാക്കാനും തെരുവ് വിളക്കുകൾ ശരിയാക്കാനും റോഡുകൾക്കും കെർബുകൾക്കും പെയിന്റ് ചെയ്യാനും പൗരസമിതി ഗ്രാന്റ് തുകയാണ് ഉപയോഗിച്ചത്. ബിബിഎംപിയുടെ സാധാരണ റോഡ് അറ്റകുറ്റപ്പണികളേക്കാൾ 14 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് പണിയുടെ ഗുണനിലവാരം വളരെ മികച്ചതാണ്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായുള്ള പ്രോട്ടോക്കോളിന്റെ ഭാഗമാണ് റോഡുകൾ അസ്ഫാൽറ്റുചെയ്യുന്നത് എന്ന് ബിബിഎംപി സ്‌പെഷ്യൽ കമ്മീഷണർ (പ്രോജക്‌ട്‌സ്) രവീന്ദ്ര പിഎൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പ്രധാനമന്ത്രിയുടെ സന്ദർശനം 15 ദിവസം മുമ്പ് സംസ്ഥാന സർക്കാർ സ്ഥിരീകരിച്ചിരുന്നെന്നും ചീഫ് കമ്മീഷണറുടെ വിവേചനാധികാരത്തിലുള്ള ഫണ്ടാണ് ജോലിക്ക് ഉപയോഗിച്ചതെന്നും ബിബിഎംപി അഡ്മിനിസ്‌ട്രേറ്റർ (രാകേഷ് സിംഗ്) ആണ് അനുമതി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

  പെരുന്നാൾ ദിനത്തിൽ അപ്പാർട്ട്‌മെന്റിൽ ചോരപ്പുഴ; ലക്ഷ്യം ഭാര്യ, പക്ഷേ വെട്ടേറ്റത് മാതാപിതാക്കൾക്ക്

ശോച്യാവസ്ഥയിലുള്ള റോഡുകളെ ബിബിഎംപി അവഗണിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, ബിബിഎംപി ഇതുവരെ 14,500 ഓളം കുഴികൾ പരിഹരിച്ചതായി രവീന്ദ്ര പറഞ്ഞു. 1500 കുഴികൾ കൂടി പരിഹരിക്കാനുണ്ട് മൺസൂൺ കാലമാ.യത്വ്യാ കൊണ്ടാണ് റോഡ് പണികൾ വൈകിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിനെ ഞെട്ടിച്ച് നദിയിൽ 3000 ടൺ മാലിന്യക്കൂമ്പാരം; ലക്ഷ്യം സംസ്കരണച്ചെലവ് ഒഴിവാക്കൽ, വ്യാപക പ്രതിഷേധം
[masterslider id="10"]

Related posts