സുരക്ഷ ആപ്പുകൾ പണി തുടങ്ങി,ബസിൽ പെൺകുട്ടിയെ ഉപദ്രവിച്ച ടെക്കിക്ക് പണി കിട്ടി.

ബെംഗളൂരു : സ്ത്രീ സുരക്ഷ ലക്ഷ്യമാക്കി കഴിഞ്ഞ മാസം ബെംഗളൂരു സിറ്റി പോലീസ് ഏതാനും ചില മൊബൈൽ ആപ്പുകൾ പുറത്തിറക്കിയിരുന്നു. അതിലൊന്നാണ് “നോ യുവർ പോലീസ് സ്റ്റേഷൻ ” എന്നത്. അടിയന്തിര ഘട്ടത്തിൽ പോലീസ് സഹായം തേടാൻ കഴിയുന്ന ഈ ആപ്പ് ഉപയോഗിച്ച് തന്നെ ഉപദ്രവിച്ച ആളെ യുവതി കുടുക്കിയതാണ് ഏറ്റവും പുതിയ വാർത്ത.

ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതി തന്നെ ഉപദ്രവിച്ച ആൾക്കെ തിരെ പരാതി നൽകുകയായിരുന്നു, ഇതേ തുടർന്ന് വൈറ്റ് ഫീൽഡ് ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന മധുസൂദൻ റാവുവിനെ, ബെല്ലന്തൂർ പോലീസ് ബസ് നിർത്തി പിടിച്ചിറക്കി അറസ്റ്റ് ചെയ്തു.

  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി

കഴിഞ്ഞ ബുധനാഴ്ച രാത്രിയിൽ ഔട്ടർ റിംഗ്റോഡിലൂടെ ബിഎംടിസി ബസിൽ സഞ്ചരിക്കുകയായിരുന്നു യുവതി. സമീപത്തു നിന്നും തന്നെ ഉപദ്രവിച്ച മധുസൂദനനെതിരെ യുവതി ആപ്പ് ഉപയോഗിച്ച് പരാതി നൽകി, ഇബ്ലൂരിന് സമീപമുണ്ടായിരുന്ന പോലീസ് സംഘം ബസ് തടഞ്ഞ് യുവാവിനെ കസ്റ്റഡിയിലെടുത്തു.

കോടതിയിൽ ഹാജരാക്കിയ യുവാവിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. സിൽക്ക് ബോർഡിൽ നിന്ന് ബസിൽ കയറിയ യുവതിയെ പിൻസീറ്റിൽ ഇരുന്ന യുവാവ് ഉപദ്രവിക്കുകയായിരുന്നു.

സമീപത്ത് ഉള്ള പോലീസ് സ്റ്റേഷൻ മനസ്സിലാക്കാനും, പുതിയതായി നഗരത്തിൽ വരുന്നവർക്ക് തങ്ങൾ ഏത് പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് എന്ന് മനസ്സിലാക്കാൻ മാത്രമല്ല, പോലീസ് സ്റ്റേഷനിലേക്ക് ഉള്ള വഴി ഗൂഗിൾ മാപ്പിലൂടെ പറഞ്ഞു തരാനും, പരാതി നൽകിയ ആളെ ട്രാക്ക് ചെയ്യാനും ഈ ആപ്പിന് കഴിയും.

  മെട്രോ ഗ്രീൻ ലൈൻ യാത്രക്കാർക്ക് സന്തോഷവാർത്ത: ഓഗസ്റ്റ് മുതൽ മൂന്ന് പുതിയ ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കും

വായിക്കുക :പരാതിപ്പെടേണ്ട പോലീസ് സ്റ്റേഷൻ ഏതാണെനറിയില്ലേ? മൊബൈൽ,ലാപ്ടോപ്പ് തുടങ്ങിയവ കളഞ്ഞു പോയാൽ എങ്ങനെ പരാതിപ്പെടണം? രാത്രി യാത്ര ചെയ്യുമ്പോൾ നിങ്ങളുടെ സുരക്ഷക്ക് എന്തു ചെയ്യും? എല്ലാ അത്യാവശ്യങ്ങൾക്കും ബെംഗളൂരു പോലിസിന്റെ കയ്യിൽ ആപ്പുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: 100 കിലോമീറ്റർ പാത ഗതാഗതത്തിന് തുറന്നു; ടോൾ നിരക്ക് അടക്കമുളള വിവരങ്ങൾ അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts