ബിഎംടിസി ബസുകളിലെ കാഴ്ച മറക്കുന്ന പരസ്യങ്ങൾ നീക്കാൻ തീരുമാനം

ബെംഗളൂരു : ബിഎം ടി സി ബസുകളിൽ യാത്ര ചെയ്യുന്ന എല്ലാവർക്കും അറിയുന്ന ഒരു കാര്യമാണ്, പല ബസുകളിലേക്കും  പുറത്തെ കാഴ്ച കാണാൻ കഴിയാത്ത വധത്തിൽ ആണ് ഗ്ലാസുകളിൽ പരസ്യം പതിച്ചിരിക്കുന്നത്. പല ബസുകളിലും ആവശ്യമായ വെളിച്ചം പോലും ലഭ്യമാകാത്ത വിധത്തിലാണ് പരസ്യങ്ങൾ.

ഇരുന്ന് യാത്ര ചെയ്യുന്നവർക്ക് തന്നെ തങ്ങൾ എത്തിയ സ്ഥലം മനസ്സിലാക്കാൻ കഴിയാത്ത വിധത്തിലാണ് പരസ്യങ്ങൾ ,നിന്ന് യാത്ര ചെയ്യുന്നവർക്ക് ഒരു വിധത്തിലും പുറത്തേക്ക് കാണാൻ കഴിയില്ല. ഇത്തരം പ്രശ്നങ്ങളെ കുറിച്ചുള്ള തുടർച്ചയായ പരാതികൾ മുൻനിർത്തി ബിഎംടിസി പുതിയ തീരുമാനമെടുത്തു. ഇനി ബസുകളുടെ വശങ്ങളിലുള്ള ഗ്ലാസുകളിൽ പരസ്യമുണ്ടാവില്ല. ഇതു വരെ നൽകിയ സ്വകാര്യ കരാറുകൾ തീരുന്ന മുറക്ക് അവ പുതുക്കുകയില്ല എന്ന് വച്ചാൽ 2018 അവസാനത്തോടെ  ബിഎംടിസി ബസിൽ പരസ്യങ്ങൾ കാണാതാവും.

  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു

ഓരോ മാസവും ഒരു കോടിയോളം രൂപയാണ് ഇത്തരം പരസ്യങ്ങൾ വഴി ബി എം ടി സി ക്ക് ലഭിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗഗൻയാൻ ദൗത്യം നിർണായക ഘട്ടത്തിലേക്ക്; പേടകത്തിന്റെ സുരക്ഷാ പരീക്ഷണങ്ങൾ വിജയകരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആപ്പുകളിലെ ഈ 'സൈലന്റ് കില്ലർ' വില്ലനോ? ബെംഗളൂവിൽ ഇവയ്ക്ക് കർശന നിയന്ത്രണം വേണമെന്ന് ആവശ്യം
[masterslider id="10"]

Related posts