കെ.എസ്.ആർ.ടി.സിയെ ലാഭത്തിലാക്കും: മന്ത്രി തോമസ് ഐസക്.

തിരുവനന്തപുരം ∙ കെഎസ്ആർടിസിയുടെ സാമ്പത്തിക ബാധ്യത സർക്കാർ ഏറ്റെടുക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. കെഎസ്ആർടിസിയെ മൂന്നു ലാഭകേന്ദ്രങ്ങളായി വിഭജിക്കും. മാനേജ്മെന്റ് തലത്തിൽ മാറ്റങ്ങൾ വരുത്തും. സമഗ്ര പുനഃസംഘടനയിലൂടെ കെഎസ്ആർടിസിയെ ലാഭകരമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ബജറ്റ് പ്രസംഗത്തിൽ മന്ത്രി വ്യക്തമാക്കി.

അതേസമയം, വരവും ചെലവും തമ്മിലുള്ള അന്തരം കുറയ്ക്കാൻ 2018–19 ൽ കെഎസ്ആർടിസിക്കായി 1000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ശമ്പളവും പെൻഷനും നൽകാൻ കെഎസ്ആർടിസിയെ പ്രാപ്തമാക്കുമെന്നും ധനമന്ത്രി പറഞ്ഞു. കെഎസ്ആർടിസിയുടെ പെൻഷന് 720 കോടി രൂപ വേണം. പെൻഷൻ ബാധ്യത ഏറ്റെടുത്താൽ മാത്രം തീരുന്നതല്ല കെഎസ്ആർടിസിയുടെ പ്രതിസന്ധിയെന്ന് ധനമന്ത്രി വ്യക്തമാക്കി.

തീരദേശത്തിന് 2000 കോടിയുടെ പ്രത്യേക പാക്കേജ്

തീരദേശത്തിനായി 2000 കോടിയുടെ പ്രത്യേക പാക്കേജും ധനമന്ത്രി പ്രഖ്യാപിച്ചു. ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരദേശ മേഖലയ്ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചത്. സാമ്പത്തികനേട്ടങ്ങളിൽ കേരളം നമ്പർ വൺ ആണെന്ന് ധനമന്ത്രി പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കൈക്കൊള്ളേണ്ട നടപടികൾക്ക് മാതൃകയാണ് ഓഖി ദുരന്തം. വർഗീയതയ്ക്കു മുന്നിൽ അഭേദ്യമായ കോട്ടയാണ് കേരളമെന്നും ധനമന്ത്രി വ്യക്തമാക്കി. ആരോഗ്യമേഖലയുടെ പുനരുദ്ധാരണം ലക്ഷ്യമിട്ടുള്ള പദ്ധതികളും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

ആരോഗ്യ മേഖലയ്ക്ക്

1. എല്ലാ മെഡിക്കല്‍ കോളജുകളിലും ഓങ്കോളജി വിഭാഗം. 2. മലബാര്‍ കാന്‍സര്‍ സെന്ററിനെ ആര്‍സിസി നിലവാരത്തിലേക്ക് ഉയര്‍ത്തും. 3. കൊച്ചിയില്‍ പുതിയ കാന്‍സര്‍ സെന്റര്‍ ആരംഭിക്കും. ഇതുവഴി സംസ്ഥാനത്തെ 80 ശതമാനം കാന്‍സര്‍ രോഗികള്‍ക്കും ചികിത്സയൊരുക്കാന്‍ പൊതുമേഖലയ്ക്കാകും. 4. ജില്ലാ, താലൂക്ക് ആശുപത്രികളില്‍ അത്യാധുനിക സൗകര്യങ്ങളൊരുക്കും.

തീരദേശത്തിനായി പ്രഖ്യാപിച്ച പദ്ധതികൾ ഒറ്റനോട്ടത്തില്‍

1. തീരദേശത്തിന് 2000 കോടിയുടെ പാക്കേജ് 2. മത്സ്യഗ്രാമങ്ങളിലും മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കും യഥാസമയം മുന്നറിയിപ്പുകൾ എത്തിക്കുന്നതിനും അടിയന്തരസഹായ പ്രവർത്തനങ്ങൾ നടത്തുന്നതിനുമുള്ള സംവിധാനം. 3. മത്സ്യബന്ധന യാനങ്ങളെയും തീരദേശ ഗ്രാമങ്ങളെയും ബന്ധിപ്പിക്കാൻ 100 കോടി ചെലവിൽ സാറ്റലൈറ്റ് വിവരവിനിമയ സംവിധാനം. 4. കടൽത്തീരത്തിന്റെ 50 മീറ്റർ പരിധിയിലുള്ള മുഴുവൻ കുടുംബങ്ങളെയും മാറ്റി താമസിപ്പിക്കാൻ 150 കോടിയുടെ പദ്ധതി. സന്നദ്ധമാകുന്ന ഓരോ കുടുംബത്തിനും 10 ലക്ഷം രൂപ. 5. തീരദേശ വികസന പാക്കേജിന്റെ ഡിപിആർ തയ്യാറാക്കുന്നതിന് 10 കോടി.

6. മത്സ്യമേഖലയ്ക്ക് 600 കോടിയുടെ അടങ്കൽ. 7. ഉൾനാടൻ മത്സ്യബന്ധനത്തിനടക്കം 240 കോടി രൂപയുടെ പദ്ധതി. 8. തീരദേശ വികസനത്തിന് 238 കോടി. 9. നബാർഡ് വായ്പയോടെ മത്സ്യബന്ധന തുറമുഖങ്ങൾ നിർമ്മിക്കാൻ 584 കോടി ചെലവിൽ പദ്ധതി. അർത്തുങ്കൽ (61 കോടി), താനൂർ (36 കോടി), വെള്ളയിൽ (22 കോടി), മഞ്ചേശ്വരം (30 കോടി), തോട്ടപ്പള്ളി (80 കോടി), കാസർഗോഡ് (59 കോടി), ചെത്തി (111 കോടി), പരപ്പനങ്ങാടി (133 കോടി), കായംകുളം (36 കോടി), മുനമ്പം (8 കോടി), നീണ്ടകര (10 കോടി) എന്നിങ്ങനെ രൂപ ഇവയുടെ നിർമ്മാണം പൂർത്തീകരിക്കാൻ വേണം. 10. ചെത്തി, പരപ്പനങ്ങാടി തുറമുഖങ്ങളുടെ നിർമ്മാണം കിഫ്ബി വഴി

11. കിഫ്ബിയിൽ നിന്ന് തീരദേശത്ത് 900 കോടിയുടെ പദ്ധതികൾ 12. കിഫ്ബി സഹായത്തോടെ തീരദേശ ആശുപത്രി നവീകരണ പദ്ധതി. കോഴിക്കോട് ബീച്ച് ഹോസ്പിറ്റൽ കൊല്ലം, ആലപ്പുഴ ജനറൽ ആശുപത്രികൾ, ഫെറോഖ്, പൊന്നാനി, ചാവക്കാട്, കരുവേലിപ്പടി, ചെട്ടികാട്, കരുനാഗപ്പള്ളി, നീണ്ടകര, ചിറയിൻകീഴ് എന്നീ താലൂക്ക് ആശുപത്രികൾ തുടങ്ങിയവ പദ്ധതിയിൽ. 13. തീരദേശത്ത് 250 കുട്ടികളിൽ കൂടുതൽ പഠിക്കുന്ന മുഴുവൻ സ്കൂളുകളും ഈ വർഷത്തെ സ്കൂൾ നവീകരണ പാക്കേജിൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us