ബെംഗളൂരു നഗരത്തിലെ തീപിടിത്തങ്ങൾ നേരിടാൻ അഗ്നി സുരക്ഷാ രൂപരേഖ; തീ തടയാൻ പദ്ധതി.

ബെംഗളൂരു: നഗരത്തിൽ അടിക്കടിയുണ്ടാകുന്ന തീപിടിത്തം നിയന്ത്രിക്കാനും ആളപായം ഒഴിവാക്കാനുമായി അഗ്നി സുരക്ഷാ രൂപരേഖയുമായി (ഫയർ സേഫ്റ്റി ബ്ലൂപ്രിന്റ്) ബെംഗളൂരു. അഗ്നിസുരക്ഷയ്ക്കായി രാജ്യത്ത് ഇത്തരമൊരു രൂപരേഖ തയാറാക്കുന്ന ആദ്യ നഗരമാണ് ബെംഗളൂരു. രൂപരേഖയിലെ നിർദേശങ്ങൾ ∙ പഴയകെട്ടിടങ്ങളുടെ നവീകരണം ∙ സ്വകാര്യ ഏജൻസികൾക്ക് അഗ്നിശമന യൂണിറ്റുകൾ സ്ഥാപിക്കാൻ പൊതു–സ്വകാര്യ പങ്കാളിത്തം പൊള്ളലേറ്റവർക്കായി ആശുപത്രിയിൽ പ്രത്യേക വിഭാഗം (ബേൺസ് വാർഡ്) ∙ സാങ്കേതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ ∙ നിയമങ്ങളിൽ ഭേദഗതി ∙ ജനങ്ങൾക്കു ബോധവൽക്കരണം സംസ്ഥാന അഗ്നിശമന സുരക്ഷാ വകുപ്പിന്റെ കെസെയ്ഫ് (കർണാടക സെയ്ഫ്) പദ്ധതികളുമായി സംയോജിപ്പിച്ച്…

Read More

ബെംഗളൂരുവിലെ ഗതാഗത കുരുക്ക് മാറ്റാൻ 100 സ്മാർട് സിഗ്‌നലുകൾകൂടി വരുന്നു

ബെംഗളൂരു ∙ ഗതാഗതക്കുരുക്കിനു പരിഹാരമായി നഗരത്തിൽ 100 ട്രാഫിക് സിഗ്‌നലുകൾ കൂടി ‘സ്മാർട്’ ആക്കുന്നു. 20 ജംക്‌ഷനുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ച സ്മാർട് സിഗ്‌നൽ സംവിധാനം വിജയകരമായ സാഹചര്യത്തിലാണിത്. എതിർവശത്ത് നിന്നു വാഹനങ്ങളില്ലാത്തപ്പോഴും സിഗ്‌നൽ മാറാൻ വേണ്ടി കാത്തു കിടക്കേണ്ട സാഹചര്യം ഒഴിവാക്കാം എന്നതാണ് സ്മാർട് സിഗ്‌നലുകളുടെ മെച്ചം. വാഹനങ്ങൾ വരുന്നില്ലെങ്കിൽ ഉടൻ തന്നെ ചുവപ്പു സിഗ്‌നൽ മാറി പച്ച തെളിയും. സിഗ്‌നൽ ലൈറ്റിനു താഴെ സ്ഥാപിക്കുന്ന ക്യാമറയും ഡിറ്റക്ടറും ഉപയോഗിച്ചാണ് ഇതിന്റെ പ്രവർത്തനം സജ്ജീകരിച്ചിരിക്കുന്നത്. വാഹന ഗതാഗതം കുറയുന്ന രാത്രിസമയങ്ങളിലാണു സ്മാർട് സിഗ്‌നലുകൾ ഏറെ ഫലപ്രദമാകുന്നത്.

Read More

കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള ദോവനഹള്ളി ടോൾ പ്ലാസയിൽ ഇനി വാഹനങ്ങൾ പ്രവേശിക്കുമ്പോൾ തന്നെ പണം നൽകണം

ബെംഗളൂരു: ബെള്ളാരി റോഡിൽനിന്നു കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള പ്രവേശന കവാടമായ ദേവനഹള്ളി ടോൾ പ്ലാസയിൽ ഇനി വാഹനങ്ങൾ പ്രവേശിക്കുമ്പോൾ തന്നെ  പണം നൽകേണ്ടിവരും. നിലവിൽ വിമാനത്താവളത്തിൽനിന്നു മടങ്ങുമ്പോഴാണ് ടോൾ നൽകേണ്ടത്. ഹെന്നൂരിൽനിന്നു വിമാനത്താവളത്തിലേക്കുള്ള പുതിയ റോഡ് അടുത്ത മാസം തുറന്നുകൊടുക്കുമ്പോഴാണ് ഈ മാറ്റം നടപ്പിലാക്കുക. ടോൾ പ്ലാസയിലൂടെ പ്രതിദിനം 50,000 കാറുകൾ കടന്നുപോകുന്നുണ്ടെന്നാണ് കണക്ക്. മറ്റു വാഹനങ്ങൾ ഇതിനു പുറമെയാണ്. പുതിയ റോഡിന് ടോൾ ഇല്ലാത്ത സാഹചര്യത്തിൽ ധാരാളം വാഹനങ്ങൾ അതുവഴി പോകാൻ സാധ്യതയുള്ളതിനാലാണ് നവയുഗ ദേവനഹള്ളി ടോൾ പ്രൈവറ്റ് ലിമിറ്റഡ് ദേശീയപാത അതോറിറ്റിക്ക് ഈ ആവശ്യമുന്നയിച്ച് കത്തു നൽകിയിട്ടുള്ളത്. എന്നാൽ വെബ് ടാക്സി ഡ്രൈവർമാരുടെ സംഘടനകൾ പറയുന്നത്…

Read More

യുവതിയുടെ ഫെയ്സ്ബുക് സുഹൃത്ത് പീഡിപ്പിച്ചെന്ന് പരാതി…

ബെംഗളൂരു ∙ യുവതിയെ ഫെയ്സ്ബുക്കിൽ പരിചയപ്പെട്ടയാൾ കത്തികാണിച്ച് ഭീഷണിപ്പെടുത്തി മാനഭംഗം ചെയ്തതായി പരാതി. ഭർത്താവ് മഞ്ജുനാഥിന്റെ മനോജ് എന്ന സുഹൃത്താണ് മാറത്തഹള്ളിയിലെ വിജനമായ യൂക്കാലിത്തോട്ടത്തിൽ എത്തിച്ചു തന്നെ മാനഭംഗപ്പെടുത്തിയതെന്നു യുവതിയുടെ പരാതിയിൽ പറയുന്നു. മൂന്നു മാസം മുൻപ് ഉപേക്ഷിച്ചുപോയ ഭർത്താവിനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു യുവതി. ഇതിനിടെയാണ് സഹായം വാഗ്ദാനം ചെയ്തു മനോജ് എത്തിയതെന്നും യുവതി പറയുന്നു. കഴിഞ്ഞ ദിവസം യുവതിയെ വിളിച്ച മനോജ് ഭർത്താവിനെപ്പറ്റിയുള്ള വിവരങ്ങൾ കൈമാറാമെന്നു പറഞ്ഞ് കാടുബീസനഹള്ളിയിൽ എത്തിച്ചു. ഇവിടത്തെ യൂക്കാലിത്തോട്ടത്തിനുള്ളിലേക്കു യുവതിയെ കൂട്ടിക്കൊണ്ടുപോയ ശേഷമാണ് മാനഭംഗപ്പെടുത്തിയത്. വീട്ടിലെത്തിയ യുവതി കുടുംബാംഗങ്ങളെ…

Read More

ഈ നമ്പർ ഓർത്ത് വച്ചോളൂ; റയിൽവേ ജീവനക്കാർ കൈക്കൂലി ചോദിക്കുകയോ അപമര്യാദയായി പെരുമാറുകയോ ചെയ്താൽ വാട്സ് ആപ്പിലൂടെ പരാതിപ്പെടാം.

ബെംഗളൂരു∙ റെയിൽവേ ജീവനക്കാർ യാത്രക്കാരോട് കൈക്കൂലിയോ മറ്റു പാരിതോഷികങ്ങളോ ആവശ്യപ്പെട്ടാൽ വാട്സാപ്പിലൂടെ പരാതി നൽകാം. ദക്ഷിണ പശ്ചിമ റെയിൽവേയുടെ കീഴിലുള്ള ബെംഗളൂരു, മൈസൂരു, ഹുബ്ബള്ളി ഡിവിഷനുകളിലാണ് പുതിയ സംവിധാനം ആരംഭിച്ചിട്ടുള്ളത്. വാട്സാപ്പ് നമ്പർ: 9731665981, 9731665089.

Read More

കെ.എസ്.ആർ.ടി.സിയെ ലാഭത്തിലാക്കും: മന്ത്രി തോമസ് ഐസക്.

തിരുവനന്തപുരം ∙ കെഎസ്ആർടിസിയുടെ സാമ്പത്തിക ബാധ്യത സർക്കാർ ഏറ്റെടുക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. കെഎസ്ആർടിസിയെ മൂന്നു ലാഭകേന്ദ്രങ്ങളായി വിഭജിക്കും. മാനേജ്മെന്റ് തലത്തിൽ മാറ്റങ്ങൾ വരുത്തും. സമഗ്ര പുനഃസംഘടനയിലൂടെ കെഎസ്ആർടിസിയെ ലാഭകരമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ബജറ്റ് പ്രസംഗത്തിൽ മന്ത്രി വ്യക്തമാക്കി. അതേസമയം, വരവും ചെലവും തമ്മിലുള്ള അന്തരം കുറയ്ക്കാൻ 2018–19 ൽ കെഎസ്ആർടിസിക്കായി 1000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ശമ്പളവും പെൻഷനും നൽകാൻ കെഎസ്ആർടിസിയെ പ്രാപ്തമാക്കുമെന്നും ധനമന്ത്രി പറഞ്ഞു. കെഎസ്ആർടിസിയുടെ പെൻഷന് 720 കോടി രൂപ വേണം. പെൻഷൻ ബാധ്യത ഏറ്റെടുത്താൽ മാത്രം തീരുന്നതല്ല കെഎസ്ആർടിസിയുടെ…

Read More

ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽസ് ലിമിറ്റഡ് (എച്ച്എഎൽ) തദ്ദേശിയമായി വികസിപ്പിച്ചെടുത്ത ലൈറ്റ് കോമ്പാറ്റ് ഹെലികോപ്റ്ററിന്റെ പരീക്ഷണപ്പറക്കൽ വിജയകരം.

ബെംഗളൂരു: ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽസ് ലിമിറ്റഡ് (എച്ച്എഎൽ) തദ്ദേശിയമായി വികസിപ്പിച്ചെടുത്ത ലൈറ്റ് കോമ്പാറ്റ് ഹെലികോപ്റ്ററിന്റെ പരീക്ഷണപ്പറക്കൽ വിജയകരം. ഓ‍ട്ടോമാറ്റിക്ക് ഫ്ലൈറ്റ് കൺട്രോൾ സിസ്റ്റം (എഎഫ്സിഎസ്) ഉപയോഗിച്ച് പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ യുദ്ധ ഹെലികോപ്റ്ററാണ് എച്ച്എഎല്ലിന്റെ ബെംഗളൂരുവിലെ പ്ലാന്റിൽ നിർമിച്ചത്. വൻതുക മുടക്കി വിദേശത്ത് നിന്ന് വാങ്ങുന്ന ഹെലികോപ്റ്ററുകൾക്ക് പകരമായാണ് എച്ച്എഎൽ എഎഫ്സിഎസ് വികസിപ്പിച്ചെടുത്തതെന്ന് മാനേജിങ് ഡയറക്ടർ സുവർണ രാജു പറഞ്ഞു. 20 മിനിറ്റ് നീണ്ടുനിന്ന പറക്കലിന് റിട്ട.വിങ് കമാൻഡറും ചീഫ് പൈലറ്റുമായ ഉണ്ണി കെ.പിള്ള, ഗ്രൂപ്പ് ക്യാപ്റ്റൻ രാജേഷ് വർമ്മ എന്നിവർ നേതൃത്വം നൽകി.

Read More

ജോലി തേടുന്ന ഫ്രെഷേഴ്സിന് അവസരം,നൃപതുങ്ക റോഡില്‍ ഉള്ള ഗവന്മേന്റ്റ് സയന്‍സ് കോളേജില്‍.

freshersworld.com ന്റെ ആഭിമുഖ്യത്തില്‍ ജോലി തേടുന്ന ഫ്രെഷേഴ്സിന് അവസരം നല്‍കുന്നു, നൃപതുങ്ക റോഡില്‍ ഉള്ള ഗവന്മേന്റ്റ് സയന്‍സ് കോളേജില്‍ രാവിലെ പത്തു മണി മുതല്‍ രണ്ടു മണിവരെ യാണ് അഭിമുഖം.www.fwld.in/jobfair-gsc എന്നാ ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം.

Read More

രണ്ടാം ഭാഷ കന്നഡയോ ഹിന്ദിയോ ? കേന്ദ്രവും സംസ്ഥാനവും തമ്മില്‍ തുറന്ന പോരിലേക്ക്..

ബെംഗളൂരു : സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും കന്നഡ രണ്ടാംഭാഷയായെങ്കിലും പഠിപ്പിക്കണമെന്ന സർക്കാർ തീരുമാനത്തിനെതിരെ സിബിഎസ്ഇ സ്കൂളുകൾ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. ഇതിനിടെ,  രണ്ടിലൊരു ഭാഷയായി കന്നഡ നിർബന്ധമാണെന്നും ഇതു ലംഘിക്കുന്ന സ്കൂളുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും പ്രാഥമിക വിദ്യാഭ്യാസ മന്ത്രി തൻവീർ സേട്ട് മുന്നറിയിപ്പു നൽകി. സിബിഎസ്ഇ സ്കൂളുകളിൽ അടുത്ത അധ്യയന വർഷം മുതൽ കന്നഡ രണ്ടാംഭാഷയാക്കണമെന്നു സംസ്ഥാന സർക്കാരും ഹിന്ദി തന്നെ മതിയെന്നു കേന്ദ്രസർക്കാരും നിലപാട് സ്വീകരിച്ചത് ആശയക്കുഴപ്പത്തിനു കാരണമായിട്ടുണ്ട്. ജൂണിൽ ആരംഭിക്കുന്ന അടുത്ത അധ്യയന വർഷത്തേക്കുള്ള തയാറെടുപ്പിനെ ഇതു ബാധിക്കുമെന്നതിനാലാണ് വ്യക്തത തേടി…

Read More

പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി ജംഷഡ്പൂര് എഫ്സി

മുംബൈ സിറ്റിയെയും മറികടന്ന് ജാംഷഡ്പൂർ എഫ്.സി പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി. രണ്ടാം പകുതിയിൽ മികച്ച പോരാട്ടം കണ്ട മത്സരത്തിൽ ഗോൾ കീപ്പർ സുബ്രത പോളിന്റെ രക്ഷപെടുത്തലുകളാണ് ജാംഷഡ്പൂർ എഫ്.സിക്ക് തുണയായത്.  ജാംഷഡ്പൂർ എഫ്.സി പ്രതിരോധം മറികടന്ന് മുംബൈ സിറ്റി ആക്രമണം നടത്തിയപ്പോഴെല്ലാം മികച്ച രക്ഷപെടുത്തലുമായി സുബ്രത പോൾ രക്ഷക്കെത്തി. മത്സരത്തിൽ ആദ്യം തുറന്ന അവസരം ലഭിച്ചത് ജാംഷഡ്പൂരിനാണ്. ഫാറൂഖിന്റെ മികച്ചൊരു ശ്രമം മുംബൈ സിറ്റി ഗോൾ കീപ്പർ അമരീന്ദർ രക്ഷപ്പെടുത്തുകയായിരുന്നു. തുടർന്നാണ് മത്സരത്തിലെ ആദ്യ ഗോൾ വീണത്. ഫാറൂഖ് ചൗധരിയുടെ മികച്ച മുന്നേറ്റത്തിനൊടുവിൽ മാർസിയോ റൊസാരിയോ ഗോൾ രക്ഷപ്പെടുത്താൻ…

Read More
Click Here to Follow Us