ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽസ് ലിമിറ്റഡ് (എച്ച്എഎൽ) തദ്ദേശിയമായി വികസിപ്പിച്ചെടുത്ത ലൈറ്റ് കോമ്പാറ്റ് ഹെലികോപ്റ്ററിന്റെ പരീക്ഷണപ്പറക്കൽ വിജയകരം.

ബെംഗളൂരു: ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽസ് ലിമിറ്റഡ് (എച്ച്എഎൽ) തദ്ദേശിയമായി വികസിപ്പിച്ചെടുത്ത ലൈറ്റ് കോമ്പാറ്റ് ഹെലികോപ്റ്ററിന്റെ പരീക്ഷണപ്പറക്കൽ വിജയകരം. ഓ‍ട്ടോമാറ്റിക്ക് ഫ്ലൈറ്റ് കൺട്രോൾ സിസ്റ്റം (എഎഫ്സിഎസ്) ഉപയോഗിച്ച് പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ യുദ്ധ ഹെലികോപ്റ്ററാണ് എച്ച്എഎല്ലിന്റെ ബെംഗളൂരുവിലെ പ്ലാന്റിൽ നിർമിച്ചത്.

വൻതുക മുടക്കി വിദേശത്ത് നിന്ന് വാങ്ങുന്ന ഹെലികോപ്റ്ററുകൾക്ക് പകരമായാണ് എച്ച്എഎൽ എഎഫ്സിഎസ് വികസിപ്പിച്ചെടുത്തതെന്ന് മാനേജിങ് ഡയറക്ടർ സുവർണ രാജു പറഞ്ഞു. 20 മിനിറ്റ് നീണ്ടുനിന്ന പറക്കലിന് റിട്ട.വിങ് കമാൻഡറും ചീഫ് പൈലറ്റുമായ ഉണ്ണി കെ.പിള്ള, ഗ്രൂപ്പ് ക്യാപ്റ്റൻ രാജേഷ് വർമ്മ എന്നിവർ നേതൃത്വം നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us