ബെംഗളൂരു ∙ ഗതാഗതക്കുരുക്കിനു പരിഹാരമായി നഗരത്തിൽ 100 ട്രാഫിക് സിഗ്നലുകൾ കൂടി ‘സ്മാർട്’ ആക്കുന്നു. 20 ജംക്ഷനുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ച സ്മാർട് സിഗ്നൽ സംവിധാനം വിജയകരമായ സാഹചര്യത്തിലാണിത്. എതിർവശത്ത് നിന്നു വാഹനങ്ങളില്ലാത്തപ്പോഴും സിഗ്നൽ മാറാൻ വേണ്ടി കാത്തു കിടക്കേണ്ട സാഹചര്യം ഒഴിവാക്കാം എന്നതാണ് സ്മാർട് സിഗ്നലുകളുടെ മെച്ചം. വാഹനങ്ങൾ വരുന്നില്ലെങ്കിൽ ഉടൻ തന്നെ ചുവപ്പു സിഗ്നൽ മാറി പച്ച തെളിയും. സിഗ്നൽ ലൈറ്റിനു താഴെ സ്ഥാപിക്കുന്ന ക്യാമറയും ഡിറ്റക്ടറും ഉപയോഗിച്ചാണ് ഇതിന്റെ പ്രവർത്തനം സജ്ജീകരിച്ചിരിക്കുന്നത്. വാഹന ഗതാഗതം കുറയുന്ന രാത്രിസമയങ്ങളിലാണു സ്മാർട് സിഗ്നലുകൾ ഏറെ ഫലപ്രദമാകുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
എം.എൽ.എ.സ്ഥാനം രാജിവെച്ച് കുമാരസ്വാമിയും ബൊമ്മെയും
ബെംഗളൂരു : കേന്ദ്രമന്ത്രിയായി ചുമതലയേറ്റ എച്ച്.ഡി. കുമാരസ്വാമിയും മുൻ മുഖ്യമന്ത്രി ബസവരാജ്... -
ചിത്രദുർഗയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ടുവയസ്കാരി ഉൾപ്പെടെ മൂന്നുപേർ മരിച്ചു
ബെംഗളൂരു : ചിത്രദുർഗയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുവയസ്സുള്ള കുട്ടിയുൾപ്പെടെ മൂന്നുപേർ... -
സത്യം ജനങ്ങൾക്കറിയാം; യെദ്യൂരപ്പ; പോക്സോ കേസിൽ അറസ്റ്റ് തടഞ്ഞതിനു പിന്നാലെ നഗരത്തിൽ തിരിച്ചെത്തി യെദ്യൂരപ്പ
ബെംഗളൂരു : പോക്സോ കേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിനുപിന്നാലെ മുൻ മുഖ്യമന്ത്രി...