രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചു; കിദ്വായ് കാൻസർ സെൻ്ററിലെ ഡോക്ടർമാരും നഴ്‌സുമാരും ക്വാറന്റീനിൽ.

ബെംഗളൂരു: ഹൊസൂർ റോഡിലെ ഡയറി സർക്കിളിന് സമീപത്ത് ഉള്ള പ്രശസ്തമായ കാൻസർ ചികിൽസാ ആശുപത്രിയായ കിദ്വായ് കാൻസർ സെൻ്ററിൽ ചികിത്സയിൽ ഇരുന്ന അർബുദരോഗിയായ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു.

ഇതേ തുടർന്ന് ഡോക്ടർമാരെയും നഴ്‌സുമാരെയും ക്വാറന്റീനിലാക്കി.

ആറു ഡോക്ടർമാരെയും രണ്ട് നഴ്‌സുമാരെയുമാണ് ക്വാറന്റീൻ ചെയ്തിരിക്കുന്നത്.

  ബെംഗളൂരു മതിൽ അപകടം: പ്രധാനമന്ത്രി അനുശോചിച്ചു; 2 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു

യുവതിക്കൊപ്പം ഒരേ വാർഡിൽ കിടന്നിരുന്ന ഏഴു രോഗികളെ ഐസൊലേഷനിലേക്ക് മാറ്റുകയും ചെയ്തു.

ഇവർക്ക്കെല്ലാവർക്കും കോവിഡ് പരിശോധന നടത്തിയെങ്കിലും നെഗറ്റീവാണ്.

ശസ്ത്രക്രിയക്കുമുൻപായി ബുധനാഴ്ചയാണ് യുവതിയെ കോവിഡ് പരിശോധനക്ക് വിധേയയാക്കിയത് .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചു: പിന്നാലെ ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി: രാമലിംഗ റെഡ്ഡി രാജിവെച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts