ബെംഗളൂരു: ബെള്ളാരി റോഡിൽനിന്നു കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള പ്രവേശന കവാടമായ ദേവനഹള്ളി ടോൾ പ്ലാസയിൽ ഇനി വാഹനങ്ങൾ പ്രവേശിക്കുമ്പോൾ തന്നെ പണം നൽകേണ്ടിവരും. നിലവിൽ വിമാനത്താവളത്തിൽനിന്നു മടങ്ങുമ്പോഴാണ് ടോൾ നൽകേണ്ടത്. ഹെന്നൂരിൽനിന്നു വിമാനത്താവളത്തിലേക്കുള്ള പുതിയ റോഡ് അടുത്ത മാസം തുറന്നുകൊടുക്കുമ്പോഴാണ് ഈ മാറ്റം നടപ്പിലാക്കുക.
ടോൾ പ്ലാസയിലൂടെ പ്രതിദിനം 50,000 കാറുകൾ കടന്നുപോകുന്നുണ്ടെന്നാണ് കണക്ക്. മറ്റു വാഹനങ്ങൾ ഇതിനു പുറമെയാണ്. പുതിയ റോഡിന് ടോൾ ഇല്ലാത്ത സാഹചര്യത്തിൽ ധാരാളം വാഹനങ്ങൾ അതുവഴി പോകാൻ സാധ്യതയുള്ളതിനാലാണ് നവയുഗ ദേവനഹള്ളി ടോൾ പ്രൈവറ്റ് ലിമിറ്റഡ് ദേശീയപാത അതോറിറ്റിക്ക് ഈ ആവശ്യമുന്നയിച്ച് കത്തു നൽകിയിട്ടുള്ളത്. എന്നാൽ വെബ് ടാക്സി ഡ്രൈവർമാരുടെ സംഘടനകൾ പറയുന്നത് പുതിയ പരിഷ്കാരം ബെള്ളാരി റോഡിലെ ഗതാഗതകുരുക്ക് വർധിക്കാൻ മാത്രമേ ഇടയാക്കുകയുള്ളൂ എന്നാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.